‘ഒരുമിച്ച് നടന്നാൽ സ്വവർഗാനുരാഗികളാക്കും’; നഴ്‌സിംഗ് കോളജ് വൈസ് പ്രിൻസിപ്പളിനെതിരെ ഗുരുതര ആരോപണം

ചേർത്തല എസ് എച്ച് നഴ്‌സിംഗ് കോളജിനെതിരെ ഗുരുതര ആരോപണവുമായി നഴ്സിങ് വിദ്യാർത്ഥിനികൾ രംഗത്ത്. നഴ്സിങ് കൗൺസിലിനാണ് വിദ്യാർത്ഥികൾ പരാതി നൽകിയത്. കോളജ് വൈസ് പ്രിൻസിപ്പൽ ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് വിദ്യാർത്ഥിനികളുടെ പരാതി. ഒരുമിച്ച് നടക്കുന്നവരെ സ്വവർഗാനുരാഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ്.
യൂണിഫോമിലെ ചുളിവിനെ പോലും വൈസ് പ്രിൻസിപ്പൽ ലൈംഗികമായി വ്യാഖ്യാനിക്കുന്ന സാഹചര്യമുണ്ട്. നഴ്സിങ് വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഡോക്ടർമാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചിട്ടുണ്ട്. ആശുപത്രിയിലെ ടോയ്ലറ്റ് വൃത്തിയാക്കിക്കുന്നതും വിദ്യാർത്ഥിനികളെക്കൊണ്ടാണ്.
Read Also : നഴ്സിങ്ങ് പരീക്ഷ നടത്തരുത്; ധർമ്മ ഗിരി സ്കൂൾ ഓഫ് നഴ്സിങ്ങിന് നിർദേശം നൽകിയതായി നഴ്സിങ്ങ് കൗൺസിൽ
ഇവിടത്തെ ഹോസ്റ്റൽ ജയിലിന് സമാനമാണെന്നാണ് ഇവിടെ പഠിക്കുന്നവർ പറയുന്നത്. വിദ്യാർത്ഥികളെ പുറത്തേക്കോ വീട്ടിലേക്കോ വിടില്ലെന്നും മാതാപിതാക്കളെ കാണാൻപോലും പരിമിതമായ സമയം മാത്രമാണ് നൽകുന്നതെന്നും ആക്ഷേപമുണ്ട്. ഹോസ്റ്റൽ ഭക്ഷണം മോശമായതിനാൽ വിദ്യാർത്ഥികളിൽ പലരും കഴിക്കാറില്ല. ക്രിസ്ത്യാനികളല്ലാത്ത വിദ്യാർത്ഥികളും പള്ളിയിൽ പോകണമെന്നും ഇല്ലെങ്കിൽ ശിക്ഷ നൽകുമെന്നും പരാതിയിൽ വ്യക്തമായി പറയുന്നുണ്ട്.
Story Highlights: SH Nursing College Vice Principal Lymely abused students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here