Advertisement

ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പർ; ജിതേഷ് മതി, സഞ്ജു വേണ്ടെന്ന് സെവാഗ്

May 8, 2022
2 minutes Read

ടി-20 ലോകകപ്പിലെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണെയും ഇഷാൻ കിഷനെയും പരിഗണിക്കേണ്ടതില്ലെന്ന് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. പകരം പഞ്ചാബ് വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയെ പരിഗണിക്കണമെന്നാണ് സെവാഗിൻ്റെ അഭിപ്രായം. ഭയമില്ലാതെയാണ് ജിതേഷ് ബാറ്റ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

“ജിതേഷ് ശർമ്മ ആവണം ടി-20 ലോകകപ്പിൽ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പർ എന്നതിൽ ഒരു സംശയവുമില്ല. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ദിനേശ് കാർത്തിക് എന്നിങ്ങനെ നിരവധി താരങ്ങളുണ്ട്. എന്നാൽ, ഇവരെക്കാൾ സ്ഥാനം അർഹിക്കുന്നത് ജിതേഷ് ശർമ്മയാണ്. ഭയമില്ലാതെയാണ് ജിതേഷ് കളിക്കുന്നത്. ഏതെല്ലാം ഷോട്ടുകളാണ് നന്നായി കളിക്കാനാവുക എന്ന തിരിച്ചറിവ് ജിതേഷിനുണ്ട്. യുസ്‌വേന്ദ്ര ചഹാലിനെതിരെ ജിതേഷ് നേടിയ സിക്സ് ഷെയിൻ വോണിനെതിരെ വിവിഎസ് ലക്ഷ്മൺ നേടിയ സിക്സിനെയാണ് ഓർമിപ്പിച്ചത്.”- സെവാഗ് പറഞ്ഞു.

രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് ജിതേഷ് ശർമ്മ നടത്തിയത്. 4 ബൗണ്ടറിയും രണ്ട് സിക്സറും ഉൾപ്പെടെ 18 പന്തിൽ 38 റൺസ് നേടി താരം പുറത്താവാതെ നിന്നു.

Story Highlights: t20 world cup wicket keeper jitesh sharma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top