തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീ വച്ചു

തൃക്കാക്കരയിൽ സിപിഐഎം പ്രവർത്തകയുടെ വീടിന് തീയിട്ടു. ഇന്നലെ രാത്രിയാണ് സംഭവം. ആശാ വർക്കറായ മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. വിഷയവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നില്ല. ( thrikakkara cpim worker house set on fire )
‘ഞാനും എന്റെ മക്കളും അച്ഛന്റെ ചേട്ടന്റെ വീട്ടിൽ പോയതായിരുന്നു. രാത്രി 1 മണിക്ക് ശേഷമാണ് എനിക്ക് ഫോൺ വന്നത്. വീടിന്റെ ഒരു ഭാഗത്ത് നിന്ന് തീ പിടിക്കുന്നുണ്ട്, ഞാൻ അവിടെയുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് അയൽവാസി ഫോൺ ചെയ്തത്. ഉടൻ ഞാൻ വീട്ടിലെത്തുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു’- മഞ്ജു ട്വന്റിഫോറിനോട് പറഞ്ഞു. ഗ്യാസ് രേഖകൾ, റേഷൻ കാർഡ്, കുട്ടികളുടെ പഠന രേഖകൾ ഉൾപ്പെടെ എല്ലാം കത്തി നശിച്ചുവെന്ന് മഞ്ജു പറയുന്നു.
അതേസമയം, സംഭവത്തിൽ ദുരൂഹത ആരോപിച്ച് എൽഡിഎഫ് നേതൃത്വം രംഗത്ത് വന്നു. വളരെ ഹീനമായ പ്രവൃത്തിയാണ് ചെയ്തതെന്നും സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.
Story Highlights: thrikakkara cpim worker house set on fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here