Advertisement

തൃക്കാക്കരയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തുന്നു; 12ന് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

May 9, 2022
2 minutes Read

തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം മുന്നണികള്‍ ശക്തമാക്കുന്നതിനിടയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ മുഖ്യമന്ത്രിയുമെത്തുന്നു. 12ന് വൈകുന്നേരം പാലാരിവട്ടം ബൈപ്പാസ് ജംക്ഷനില്‍ നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
അമേരിക്കയില്‍ ചികിത്സയിലുള്ള മുഖ്യമന്ത്രി നാളെ മടങ്ങിയെത്തിയേക്കും. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കുറിച്ചും മുഖ്യമന്ത്രി നേരിട്ട് നേതാക്കളുമായി സംസാരിക്കും.

യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര പിടിച്ചെടുക്കണെമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു. അമേരിക്കയില്‍ ചികിത്സയിലുള്ള പിണറായിയും കോടിയേരിയും മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ ആശയവിനിമയം നടത്തിയാണ് പ്രചാരണം മുന്നോട്ട് കൊണ്ടുപോയിരുന്നത്. ഇടതുമുന്നണി കണ്‍വീനറായ ഇ.പി.ജയരാജനാണ് തൃക്കാക്കരയിലെ ഏകോപന ചുമതല. പി.രാജീവും എം.സ്വരാജും പ്രചാരണം ആസൂത്രണം ചെയ്തു നടപ്പിലാക്കും.

ഉപതെരഞ്ഞെടുപ്പുകളില്‍ ചെങ്ങന്നൂരൂം പാലായിലും കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഉള്‍പ്പെടെ പലകാലത്തായി പയറ്റിവിജയിച്ച എല്ലാ തന്ത്രങ്ങളും തൃക്കാക്കരയില്‍ എല്‍ഡിഎഫ് പുറത്തെടുക്കും. യുഡിഎഫിന്റെ സിറ്റിംഗ് മണ്ഡലമായല്ല എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

Story Highlights: CM arrives in Thrikkakara to campaign; The LDF convention will be inaugurated on the 12th

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top