‘നിഗൂഢ സാഹചര്യത്തില്‍ ഞാന്‍ മരിച്ചാല്‍…; ശ്രദ്ധ നേടി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റും അമ്മയുടെ മറുപടിയും

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ സ്വന്തമാക്കിയ ശേഷവും ഇലോണ്‍ മസ്‌കിന്റെ തമാശ ട്വീറ്റുകളും മീമുകളും തുടരുകയാണ്. ഇത്തവണ തന്റെ മരണത്തെ കുറിച്ച് ഇലോണ്‍ മസ്‌ക് ഇട്ട ട്വീറ്റും അതിന് മസ്‌കിന്റെ അമ്മ നല്‍കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഏതെങ്കിലും നിഗൂഢമായ സാഹചര്യത്തില്‍ താന്‍ മരിക്കാനിടയുണ്ടെന്നായിരുന്നു ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ഇതത്ര തമാശയല്ല എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റിന് അമ്മ മേയ് മസ്‌ക് നല്‍കിയ മറുപടി. അമ്മയുടെ മറുപടി വന്നതോടെയാണ് മസ്‌കിന്റെ ട്വീറ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഉടന്‍ തന്നെ അമ്മയോട് ഇലോണ്‍ മസ്‌ക് ക്ഷമാപണം ചോദിക്കുകയും ജീവിച്ചിരിക്കാന്‍ താന്‍ പരമാവധി ശ്രമിക്കുമെന്നും ട്വീറ്റ് ചെയ്തു.\
If I die under mysterious circumstances, it’s been nice knowin ya
— Elon Musk (@elonmusk) May 9, 2022
That’s not funny?? https://t.co/KgLAzY3F8s
— Maye Musk (@mayemusk) May 9, 2022
പലതവണ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ടെസ്ല സിഇഒ ഇലോണ്‍ മസ്‌കിന്റെ കൈകളിലേക്ക് ട്വിറ്റര്‍ എത്തിയത്. 43 ബില്യണ്‍ യു.എസ് ഡോളറില്‍ നിന്ന് 44 ബില്യണ്‍ ഡോളറിനാണ് ട്വിറ്റര്‍ മസ്‌ക് സ്വന്തമാക്കിയത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ നല്‍കി 4400 കോടി ഡോളറിനാണ് കരാര്‍. ഇതോടെ ട്വിറ്റര്‍ പൂര്‍ണമായും സ്വകാര്യ കമ്പനിയായി മാറി.
ഫോര്‍ബ്‌സ് മാസികയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികരില്‍ ഒരാളാണ് മസ്‌ക്. ഏകദേശം 273.6 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയിലെ ഓഹരി പങ്കാളിത്തത്തിന് പുറമേ എയ്‌റോസ്‌പേസ് സ്ഥാപനമായ സ്‌പേസ് എക്‌സിലും മസ്‌കിന് പങ്കുണ്ട്.
Story Highlights: Elon Musk tweets about dying and mom’s reply viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here