ഷഹീൻ അഫ്രീദിക്കെതിരെ അപ്പർ കട്ട് സിക്സർ; കൗണ്ടിയിൽ പൂജാരയ്ക്ക് തുടർച്ചയായ നാലാം സെഞ്ചുറി

കൗണ്ടി ക്രിക്കറ്റിൽ ഉജ്ജ്വല ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. കൗണ്ടിയിൽ തുടർച്ചയായ നാലാം മത്സരത്തിലും പൂജാര സെഞ്ചുറി നേടി. സസക്സിനായി കഴിഞ്ഞ നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വീതം സെഞ്ചുറികളും ഇരട്ടസെഞ്ചുറികളുമാണ് പൂജാര ഇതുവരെ നേടിയത്. മിഡിൽസെക്സിനെതിരായ മത്സരത്തിൽ 170 റൺസ് നേടി പൂജാര പുറത്താവാതെ നിന്നു.
മത്സരത്തിൽ പാക് താരം ഷഹീൻ അഫ്രീദിയും പൂജാരയും തമ്മിലുള്ള പോരാട്ടമാണ് ശ്രദ്ധേയമായത്. മിഡിൽസെക്സിൻ്റെ താരമായ അഫ്രീദിയെ ഫലപ്രദമായി നേരിട്ട പൂജാര അപ്പർ കട്ടിലൂടെ സിക്സറും സ്വന്തമാക്കി.
സസക്സിനായി ഈ സീസണിൽ 6, 201 നോട്ടൗട്ട്, 109, 12, 203, 16, 170 നോട്ടൗട്ട് എന്നിങ്ങനെയാണ് പൂജാരയുടെ സ്കോറുകൾ. ഇതുവരെ 717 റൺസാണ് പൂജാരയുടെ ആകെ സമ്പാദ്യം. നാല് മത്സരങ്ങളിൽ നിന്ന് 143.40 ശരാശരിയിലാണ് പൂജാരയുടെ റൺ വേട്ട.
Story Highlights: cheteshwar pujara county cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here