യുപിയില്‍ ‘ചാണക വാതക പ്ലാന്റ്’ നിര്‍മിക്കാനൊരുങ്ങുന്നു; കര്‍ഷകര്‍ക്ക് ആശ്വാസമാകുമെന്ന് കൃഷിമന്ത്രി

ചാണകത്തില്‍ നിന്ന് പ്രകൃതി വാതകമുണ്ടാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ്. യുപിയിലെ ബറേലിയിലാണ് ചാണകത്തില്‍ നിന്നും വാതകമുണ്ടാക്കുന്ന പ്ലാന്റ് നിര്‍മിക്കാനൊരുങ്ങുന്നത്. കര്‍ഷകര്‍ക്ക് കിലോ ഒന്നിന് 1.5 രൂപ നല്‍കിയാണ് ചാണകം ശേഖരിക്കുക. ഇതിലൂടെ കര്‍ഷകര്‍ക്ക് നല്ലൊരു വരുമാനമുണ്ടാകുമെന്നും യുപി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
ചാണക പ്ലാന്റിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കാനിരിക്കെയാണെന്ന് മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രി ധരംപാല്‍ സിംഗ് നേരത്തെ പറഞ്ഞിരുന്നു. ചാണക പ്ലാന്റ് നിര്‍മിക്കുന്നതിലൂടെ , കന്നുകാലികള്‍ ഗ്രാമങ്ങളില്‍ അലഞ്ഞ് നടന്ന് കൃഷി നശിപ്പിക്കുന്നതിലും പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.
Read Also : കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയെ മാതൃകയാക്കുന്നു; ജെ. പി നദ്ദ
ബറേലിയില്‍ ഉടമസ്ഥരില്ലാത്ത കന്നുകാലികള്‍ അലഞ്ഞുനടക്കുന്നതിനും വയല്‍കൃഷി നശിപ്പിക്കുന്നതിനുമെതിരെ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗി സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
Story Highlights: Cow dung gas plant to be set up in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here