Advertisement

തൃശൂരിൽ കനത്തമഴ; പൂരം വെടിക്കെട്ട് മാറ്റിവച്ചു

May 10, 2022
2 minutes Read

കനത്തമഴയെ തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് മാറ്റിവച്ചു. കാലാവസ്ഥ അനുകൂലമാണെങ്കിൽ നാളെ വൈകിട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളുടെ തീരുമാനം. പൂര പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന വെടിക്കെട്ടാണ് ഇപ്പോൾ മഴ കാരണം അനശ്ചിതത്വത്തിലായിരിക്കുന്നത്. വെടിക്കെട്ട് മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊള്ളാൻ തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും യോഗം ചേർന്നിരുന്നു.

അതേസമയം വർണപ്പൂരം ഒരുക്കുന്നതായിരുന്നു തൃശൂർ പൂരത്തിൻ്റെ കുടമാറ്റം.
വർണക്കുടകൾക്കു പുറമെ എൽ.ഇ.ഡി കുടകളും ഇക്കുറി കുടമാറ്റത്തിൽ സ്ഥാനം പിടിച്ചു. ഭദ്രകാളിയും ,ശിവനും, ശിവലിംഗവും, പാമ്പുമെല്ലാം. കുടമാറ്റത്തിന് മാറ്റ് കൂട്ടി. ഇലഞ്ഞിത്തറമേളത്തിനു ശേഷം തിരുവമ്പാടി പാറമേക്കാവ് പൂരങ്ങൾ തമ്മിൽ കാണുന്ന താണ് കുടമാറ്റം. ദേശക്കാരുടെ ആവേശം മുഴുവൻ കുടകളിൽ ഉണ്ടാകും.

Read Also : പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു; ആശങ്കയൊഴിഞ്ഞു

ഇത്തവണത്തെ പൂരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ പൂരപ്രേമികളുടെമഹാ സാഗരത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. പഞ്ചവാദ്യ അകംപടിയോടെയെത്തിയ മംത്തിൽ വരവ് പൂര പ്രേമികളെ ആവേശത്തിലാഴ്ത്തി.
രണ്ട് വർഷത്തെ ഇടവേള കഴിഞ്ഞു നടക്കുന്ന പൂരം കാണാൻ പതിവിൽ കവിഞ്ഞ ജനസജയമാണ് പൂര നഗരിയിലേക്കെത്തിയത്. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവുമെല്ലാം ആൾക്കൂട്ടം കൊണ്ടും ശ്രദ്ധയാകർഷിച്ചു.

Story Highlights: Heavy rains in Thrissur pooram fireworks postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top