തൃക്കാക്കരയിൽ ഇന്ന് ഇടതുപക്ഷത്തിന്റെ രണ്ടാം ഘട്ട പ്രചാരണം; എൻഡിഎ സ്ഥാനാർത്ഥി ഇന്ന് പത്രിക സമർപ്പിക്കും

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം കൊഴുപ്പിച്ച് മുന്നണികൾ. ആദ്യഘട്ട പ്രചാരണത്തിന്റെ അവസാന ലാപ്പിൽ വീടുകയറിയും സാമുദായിക നേതാക്കളെ കണ്ടും വോട്ടുറപ്പിക്കാനാണ് സ്ഥാനാർത്ഥികളുടെ ശ്രമം. ഇന്ന് ഇടതുപക്ഷത്തിന്റെ രണ്ടാം ഘട്ട പ്രചാരണം ആരംഭിക്കും. പ്രചാരണത്തിന്റെ ഭാഗമയി മന്ത്രിമാർ ഇന്ന് തുടങ്ങുന്ന കുടുംബയോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫ് എം.എൽ.എമാരും പ്രചാരണത്തിന് ഇറങ്ങി തുടങ്ങി. എൻഡിഎ സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. ( thrikkakara bypol campaign )
തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരുപടി മുന്നിലാണ് യുഡിഎഫ്. വീടുകയറിയുള്ള പ്രചാരണങ്ങൾക്കിടെയായിരുന്നു ഇന്നലെ നിയോജകമണ്ഡലം കൺവെൻഷൻ. ഉമ്മൻചാണ്ടി, എംഎം ഹസൻ,രമേശ് ചെന്നിത്തല,പികെ കുഞ്ഞാലിക്കുട്ടി,പിജെ ജോസഫ് തുടങ്ങി മുതിർന്ന യുഡിഎഫ് നേതാക്കളെല്ലാം പങ്കെടുത്ത കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
സമുദായ നേതാക്കളെ നേരിട്ട് കണ്ട് പിന്തുണ തേടുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. പി രാജീവിനൊപ്പമായിരുന്നു എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ച. വ്യാഴാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരെഞ്ഞെടുപ്പ് കൺവെൻഷൻ വരെ ഗൃഹസന്ദര്ശനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇടതു ക്യാമ്പിന്റെ പദ്ധതി.
Read Also : തൃക്കാക്കരയില്‍ പ്രചാരണത്തിന് മുഖ്യമന്ത്രിയെത്തുന്നു; 12ന് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും
എൻഡിഎ സ്ഥാനാർഥി എഎൻ രാധാകൃഷ്ണൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. കെ സുരേന്ദ്രനും മറ്റ് സംസ്ഥാന നേതാക്കൾക്കുമൊപ്പം പ്രകടനമായെത്തിയാകും പത്രികനൽകുക.
Story Highlights: thrikkakara bypol campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here