Advertisement

പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം

May 10, 2022
1 minute Read

ഭക്ഷ്യക്ഷാമം നേരിടുന്ന പാകിസ്താനില്‍ പഞ്ചസാര കയറ്റുമതിക്ക് സമ്പൂര്‍ണ നിരോധനം. പ്രാദേശിക ക്ഷാമം ഒഴിവാക്കാനും നിരക്ക് നിലനിര്‍ത്തുന്നതിനുമായാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തിങ്കളാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. ഉത്തരവ് കര്‍ശനമായി ഉദ്യോഗസ്ഥര്‍ നടപ്പാക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പൂഴ്ത്തിവെപ്പുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. റമദാന്‍ പ്രമാണിച്ച് ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കുറക്കണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ യൂട്ടിലിറ്റി സ്റ്റോറുകളില്‍ ക്ഷാമം വര്‍ധിച്ചെന്ന് ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ടായിരുന്നു. ഇക്കാര്യം കൂടി കണക്കിലെടുത്താണ് നിരോധനം ഏര്‍പ്പെടുത്തിയത്. ബലൂചിസ്താന്‍, ഖൈബര്‍, സിന്ധ് തുടങ്ങിയ പാക് പ്രവശ്യകളില്‍ വലിയ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്നാണ് റിപോര്‍ട്. ഇവയ്ക്ക് പുറമെ ജലക്ഷാമവും രാജ്യം നേരിടുന്നുണ്ട്.

Story Highlights: Total ban on sugar exports in Pakistan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top