ഇസ്രയേൽ ആക്രമണത്തിൽ രണ്ടു പലസ്തീനികൾ കൊല്ലപ്പെട്ടു

വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ ആക്രമണത്തിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ കൗമാര പ്രായക്കാരനാണ്. കഴിഞ്ഞ ആഴ്ച മൂന്ന് ഇസ്രായേലികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് രണ്ട് പലസ്തീനികളെ പിടികൂടി മണിക്കൂറുകൾക്കകമാണ് വെസ്റ്റ്ബാങ്കിൽ ആക്രമണം നടന്നത്.
Read Also : പലസ്തീനിലെ ഇസ്രയേൽ അധിനിവേശം അനുവദിക്കാനാകില്ലെന്ന് ആവർത്തിച്ച് സൗദി
സൈനിക പരിശോധന കേന്ദ്രത്തിനരികെയുള്ള അതിര് കടക്കാൻ ശ്രമിച്ച ആളെയാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ വ്യക്തമാക്കിയത്. മറ്റൊരു സംഭവത്തിൽ, കുടിയേറ്റ മേഖലയിൽ കത്തിയുമായി എത്തിയ പലസ്തീൻകാരനെ ഇസ്രയേൽ സിവിലിയൻ ആണ് വെടിവെച്ചത്. 7വയസ്സുള്ള ബാലനാണ് കൊല്ലപ്പെട്ടതെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Story Highlights: Two Palestinians shot dead by Israelis in occupied West Bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here