Advertisement

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ ചര്‍മ്മം തിളങ്ങണോ?; രാത്രി ഈ ടിപ്‌സ് പരീക്ഷിച്ച് നോക്കൂ

May 11, 2022
1 minute Read

ചില ദിവസങ്ങളില്‍ കണ്ണാടി നോക്കുമ്പോള്‍ ചര്‍മ്മം തിളക്കവും ഉന്മേഷവും നഷ്ടമായി ഇരിക്കുന്നതായി തോന്നുന്നുവെന്ന് പലരുടേയും പരാതിയാണ്. ആ ദിവസങ്ങളില്‍ ചിലപ്പോള്‍ ചര്‍മ്മത്തിന്റെ ഈ തിളക്കമില്ലായ്മ ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്നതായും ചിലര്‍ പരാതിപ്പെടാറുണ്ട്. ദിവസം ആരംഭിച്ചയുടന്‍ കണ്ണാടി നോക്കുമ്പോള്‍ ചര്‍മ്മം നല്ല പ്രസരിപ്പോടെ തിളങ്ങി നില്‍ക്കുന്നതായി കണ്ണാടിയില്‍ കണ്ടാല്‍ ആ ആത്മവിശ്വാസം ഒന്ന് വേറെ തന്നെയാകും. ഇതാ രാവിലെ ഉണരുമ്പോള്‍ മുതല്‍ ചര്‍മ്മം തിളങ്ങുന്നതിന് രാത്രി കിടക്കുന്നതിന് മുന്‍പ് ചെയ്യേണ്ട കുറച്ച് സ്‌കിന്‍ കെയര്‍ ടിപ്‌സ്…. (night skin care tips)

നിര്‍ബന്ധമായും കിടക്കുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്യണം

പുറത്ത് പോയി എത്ര ക്ഷീണത്തോടെ വീട്ടില്‍ തിരിച്ചെത്തിയാലും മേക്കപ്പ് ശരിയായ വിധത്തില്‍ കഴുകിക്കളയാന്‍ അല്‍പ സമയം മാറ്റിവെക്കേണ്ടത് അത്യാവശ്യമാണ്. വെറുതേ മുഖം കഴുകിയാല്‍ മാത്രം മേക്കപ്പ് നീങ്ങില്ല. ക്ലെന്‍സറുകള്‍ ഉപയോഗിച്ച് കണ്‍മഷിയും ലിപ്സ്റ്റിക്കും ഉള്‍പ്പെടെ എല്ലാ വിധ മേക്കപ്പും കിടക്കുന്നതിന് മുന്‍പ് നീക്കം ചെയ്യണം. ഒരു ഓയില്‍ ബേസ്ഡ് മേക്കപ്പ് റിമൂവര്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.

ക്ലെന്‍സിംഗ് മില്‍ക്ക് ഉപയോഗിക്കാം

സാധാരണ സോപ്പുകള്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് അവശ്യം വേണ്ട ഈര്‍പ്പത്തേയും എണ്ണയേയും പോലും വലിച്ചെടുത്ത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു. ക്ലെന്‍സിംഗ് മില്‍ക്ക് ഉപയോഗിച്ച് മുഖം വൃത്തിയാക്കുമ്പോള്‍ ചര്‍മ്മത്തിന്റെ മൃദുത്വവും ഭംഗിയും നഷ്ടപ്പെടാതിരിക്കുന്നു.

ടോണര്‍ ഉപയോഗിക്കാം

തുറന്ന സുഷിരങ്ങളെ അടച്ച് ചര്‍മ്മത്തിന്റെ ഭംഗി നിലനിര്‍ത്തുന്നതിന് ടോണര്‍ അത്യാവശ്യമാണ്. വീടുകളില്‍ തന്നെ തയാറാക്കുന്ന പനിനീരും ടോണറിന് പകരം ഉപയോഗിക്കാവുന്നതാണ്.

സിറം ഉപയോഗിക്കുക

പൂര്‍ണമായും വൃത്തിയായ ചര്‍മ്മത്തില്‍ വേണം സിറം പുരട്ടാന്‍. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി12 തുടങ്ങി വിവിധതരം സിറം വിപണിയില്‍ ലഭ്യമാകും. അനുയോജ്യമായ സിറം തെരഞ്ഞെടുത്ത് രാത്രി പുരട്ടി കിടന്നാല്‍ പിറ്റേന്ന് ചര്‍മ്മം പ്രസരിപ്പോടെ തിളങ്ങുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും.

Story Highlights: night skin care tips

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top