നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ വ്യക്തമായ തെളിവുകള്‍ നല്‍കുന്നില്ലെന്ന് കോടതി; വിമര്‍ശനം

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വാദം തുടരുന്നു. കേസില്‍ വ്യക്തമായ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നില്ലെന്ന് വിചാരണാ കോടതി വിമര്‍ശിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് നേരിട്ടുള്ള തെളിവുകള്‍ എന്തുണ്ടെന്ന് കോടതി ചോദിച്ചു.
നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുത്. വാദത്തിനിടെ ചോദ്യങ്ങളോട് എന്തിനാണ് പ്രോസിക്യൂഷന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നത് എന്തിനാണെന്ന് ചോദിച്ച കോടതി പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കേണ്ടത് എന്നും കുറ്റപ്പെടുത്തി.
‘രേഖകള്‍ ചോര്‍ന്നെന്ന് പറയുന്നെങ്കില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ വൈകുന്നത് എന്തുകൊണ്ടാണ്? രഹസ്യ രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന ആരോപണത്തില്‍ ചോദ്യം ചെയ്യല്‍ വൈകുകയാണ്. മാര്‍ച്ച് 30ന് അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിട്ട് പിന്നീട് എന്തുണ്ടായി? രേഖകള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്നും വിചാരണാ കോടതി വ്യക്തമാക്കി. ദിലീപിന്റെ ഫോണിലുണ്ടായിരുന്നത് രഹസ്യ രേഖകളല്ലെന്നും വിചാരണാ കോടതി ചൂണ്ടിക്കാട്ടി.
Read Also: നടിയെ ആക്രമിച്ച കേസ്; എഡിജിപി ഷെയ്ഖ് ദർബേഷ് സാഹിബ് അന്വേഷണ പുരോഗതി വിലയിരുത്തി
അതേസമയം കേസിലെ അന്വേഷണ പുരോഗതി എ ഡി ജി പി ഷെയ്ഖ് ദര്‍ബേഷ് സാഹിബ് വിലയിരുത്തി. കാവ്യ മാധവന്റെ മൊഴി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എ ഡി ജി പി പരിശോധിച്ചു. മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്ന് വീണ്ടും എ ഡി ജെ പി കര്‍ശന നിര്‍ദേശം നല്‍കി. ആലുവയിലെ പത്മസരോവരം വീട്ടില്‍ വെച്ച് നാലര മണിക്കൂര്‍ ആണ് അന്വേഷണസംഘം കാവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ എല്ലാം കാവ്യ നിഷേധിച്ചു. കേസില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ ശബ്ദരേഖ ക്രൈം ബ്രാഞ്ചിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍.
Story Highlights: actress attack case trial court against prosecution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here