ജവാൻ റമ്മിന്റെ വില 10 % കൂട്ടണമെന്ന് ബെവ്‌കോ

ജവാൻ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് ശുപാർശ ചെയ്ത് ബെവ്‌കോ. വില 10 % കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാർശ ചെയ്തിരിക്കുന്നത്. നിലവിൽ ലിറ്ററിന് 600 രൂപയാണ് ജവാൻ റമ്മിന്റെ വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധിപ്പിക്കണമെന്ന് ബെവ്‌കോ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also : കേരളത്തിൽ വരുന്നു 68 ബിവറേജസ് ഷോപ്പുകൾ; മദ്യശാലകളുടെ ജില്ല തിരിച്ചുള്ള കണക്ക്
അതേസമയം, ഇനിയും വില വർധിപ്പിച്ചാൽ വ്യാജമദ്യത്തിന്റെ ഉപയോഗം വ്യാപകമാകുമെന്ന ആശങ്ക സർക്കാരിനുണ്ട്. അതുകൊണ്ട് വിലവർധനയുടെ ബുദ്ധിമുട്ട് ജനങ്ങൾക്ക് നേരിട്ട് ഏൽക്കാത്ത തരത്തിൽ വര്‍ധനയ്ക്കാനുപാതികമായി നികുതി കുറയ്ക്കുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
Story Highlights: bevco recommends raising the price of jawan rum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here