Advertisement

സംഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകും; കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട്

May 12, 2022
2 minutes Read
k c venugopal about congress chintan shibir

കോണ്‍ഗ്രസിലെ സംഘടനാ പരമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും ചിന്തന്‍ ശിബിരിലൂടെ പരിഹാരമുണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിപ്ലവകരമായ മാറ്റങ്ങള്‍ നിര്‍ദേശിക്കപ്പെടുന്ന വേദിയായിമാറുക എന്നതാണ് ചിന്തന്‍ ശിബിരിന്റെ ലക്ഷ്യം. ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് പാര്‍ട്ടിയുടെ മുഖ്യലക്ഷ്യങ്ങളിലൊന്ന് എന്നും കെ സി വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.

‘വര്‍ത്തമാന കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ ചിന്തന്‍ ശിബിരില്‍ ചര്‍ച്ചയാകും. വിശദമായ പദ്ധതി രൂപരേഖയും ചര്‍ച്ച ചെയ്യും’. കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന് തുടക്കമിടുന്നത്. പുതിയ നയരൂപീകരണത്തിന് രണട്് ദിവസത്തെ ചര്‍ച്ച നടത്തും. ഇതിനുശേഷമായിരിക്കും പ്രവര്‍ത്തക സമിതി യോഗം.

Read Also : പാര്‍ട്ടിയില്‍ സമൂല മാറ്റം വേണം; രാഹുല്‍ ഭാരതയാത്ര നടത്തട്ടെയെന്ന നിര്‍ദേശവുമായി ചെന്നിത്തല

Story Highlights: k c venugopal about congress chintan shibir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top