‘റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധം വേണം’; ജർമ്മൻ ചാൻസലറോട് സെലെൻസ്‌കി

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ച നടത്തി യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി. പ്രതിരോധ സഹായം, ഊർജമേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. റഷ്യയ്‌ക്കെതിരായ ഉപരോധം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും സെലെൻസ്കി പറഞ്ഞു.
യുക്രൈൻ പോരാട്ടത്തിന് നൽകുന്ന പിന്തുണയ്ക്ക് സെലെൻസ്കി നന്ദി പ്രകടിപ്പിച്ചു. ജർമ്മനി ചാൻസലറുമായി നടന്ന ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും, യുക്രൈനുമായി സംഭാഷണത്തിന് തയ്യാറായതിൽ അഭിനന്ദിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. യുദ്ധം ഉടനടി അവസാനിപ്പിക്കാനും, സൈന്യത്തെ പിൻവലിക്കാനും റഷ്യ തയ്യാറാകണമെന്ന് ജർമ്മനി ആവശ്യപ്പെട്ടതായി സർക്കാർ വക്താവ് അറിയിച്ചു.
യുക്രൈനിന്റെ അഖണ്ഡതയും പരമാധികാരവും പുനഃസ്ഥാപിക്കേണ്ടത് റഷ്യയുടെ ഉത്തരവാദിത്തമാണെന്ന് സ്‌കോൾസ് കോളിൽ ഊന്നിപ്പറഞ്ഞു. യുക്രൈന് നൽകുന്ന പിന്തുണ ജർമ്മനി തുടരും. ആവശ്യമായ സഹായം ഉറപ്പു വരുത്തും. റഷ്യയ്ക്കു മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുന്നത് ആലോചനയിലാണെന്നും ജർമ്മൻ വക്താവ് അറിയിച്ചു.
Story Highlights: Ukraine’s Zelensky Urges German Chancellor For Sanctions Against Russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here