Advertisement

കൈക്കൂലി നല്‍കിയിട്ടും പിഎംഎവൈയില്‍ നിന്ന് ഫണ്ട് കിട്ടിയില്ല; കടബാധ്യതയില്‍ യുവാവ് ആത്മഹത്യ ചെയ്തു

May 13, 2022
2 minutes Read
25 years old man suicide in tamilnadu

പ്രധാന്‍മന്ത്രി ആവാസ് യോജനയില്‍ നിന്ന് തുക ലഭിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി ചോദിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുവരൂര്‍ ജില്ലയിലാണ് സംഭവം. 25കാരനായ മണികണ്ഠനാണ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതില്‍ ആത്മഹത്യ ചെയ്തത്. വീട് പണി നടക്കുന്നതിനിടെയാണ് മണികണ്ഠന്‍ പ്രധാന്‍മന്ത്രി ആവാസ് യോജനയിലേക്ക് അപേക്ഷിച്ചതും തുക അനുവദിക്കാനായതും. എന്നാല്‍ പണം ലഭിക്കണമെങ്കില്‍ കൈക്കൂലി വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയായിരുന്നു.

തുക കിട്ടാന്‍ മണികണ്ഠന്റെ പേര് കൂടി ലിസ്റ്റിലേക്ക് വന്നതോടെ പ്രതീക്ഷയോടെയാണ് യുവാവ് മാതാവിനൊപ്പം ബ്ലോക് ഡെവലപ്‌മെന്റ് ഓഫിസര്‍ മാതേശ്വരെ കാണാനെത്തിയത്. 15,000 രൂപയാണ് ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് യുവാവ് തന്റെ കടബാധ്യതകളെ കുറിച്ച് വിഡിയോ ചിത്രീകരിച്ചിരുന്നു. അമ്മയുടെ ആഭരണങ്ങള്‍ വിറ്റും കടം വാങ്ങിയുമാണ് വീട് പണിയുന്നതെന്നത്. പക്ഷേ പിഎംഎവൈയില്‍ നിന്ന് കൃത്യ സമയത്ത് ഫണ്ട് കിട്ടിയില്ലെന്നും യുവാവ് വിഡിയോയില്‍ പറഞ്ഞു.

‘ബ്ലോക് ഡെവലപ്‌മെന്റ് ഓഫിസറെ കാണാനെത്തിയപ്പോള്‍, പലരും ഫണ്ട് വാങ്ങി പിന്നെ വീട് പണിയാറില്ലെന്ന് പറഞ്ഞു. അതുകൊണ്ട് താന്‍ പലയിടത്തുനിന്നും പണം കടം വാങ്ങി വീടുപണി തുടങ്ങിവച്ചു. 52000 രൂപയുടെ രണ്ട് ബില്ലുകള്‍ ക്ലിയര്‍ ചെയ്യുകയും ചെയ്തു. അതിന് 15000 രൂപയാണ് എന്നോടവര്‍ വാങ്ങിയത്.

Read Also: ഡെലിവറിക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 700 കോടി രൂപ വാഗ്ദാനം ചെയ്ത് സൊമാറ്റോ സിഇഒ

മൂന്നാമത്തെ ബില്‍ ക്ലിയര്‍ ചെയ്യാനായപ്പോള്‍ ഓഫിസര്‍ പറഞ്ഞു, മേല്‍ക്കൂര പണി പൂര്‍ത്തിയാക്കാന്‍. പക്ഷേ കൈവശം പണമുണ്ടായിരുന്നില്ല. അത് പൂര്‍ത്തിയാക്കിയാലേ മൂന്നാമത്തെ ബില്‍ ക്ലിയര്‍ ചെയ്യാനാകൂ എന്ന് പറഞ്ഞു. അതിനായി വിദേശത്ത് ജോലിക്ക് പോകാന്‍ കരുതിയ പണവും കടം വാങ്ങിയ 36,000 രൂപയും റൂഫിനായി ചിലവാക്കി. പക്ഷേ ഇത്രയായിട്ടും ഫണ്ട് അനുവദിച്ചുകിട്ടിയില്ല. ഇതാണ് എന്റെ മരണകാരണം’. യുവാവ് വിഡിയോയില്‍ വിവരിക്കുന്നു. സംഭവത്തില്‍ ബ്ലോക് ഡെവലപ്‌മെന്റ് ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു.

യുവാവിന്റെ വീട് സന്ദര്‍ശിച്ച ബിജെപി നേതാവ് അണ്ണാമലൈ, കുടുംബത്തിന് സര്‍ക്കാര്‍ 1 കോടി രൂപ നല്‍കണമെന്നും ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും ആവശ്യപ്പെട്ടു.

Story Highlights: 25 years old man suicide in tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top