പോക്സോ കേസിൽ സിപിഐഎം മുൻ നഗരസഭാംഗം അറസ്റ്റിൽ

പോക്സോ കേസിൽ സിപിഐഎം മുൻ നഗരസഭാംഗം കെവി ശശികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയനാട് മുത്തങ്ങയിലെ സ്വകാര്യ ഹോം സ്റ്റേയിൽ നിന്നാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. കെ.വി. ശശികുമാറിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. യൂത്ത് കോൺഗ്രസും മഹിളാ കോൺഗ്രസും ഫ്രറ്റേണിറ്റിയും മലപ്പുറത്ത് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
30 വർഷത്തെ സർവീസിൽ ഒട്ടനേകം കുഞ്ഞുങ്ങളെ ലൈംഗികമായി ഉപദ്രവിച്ചു എന്ന അതീവ ഗുരുതരമായ ആരോപണമാണ് അധ്യാപകൻ ആയിരുന്ന ശശികുമാറിനെതിരെ ഉയർന്നത്. ശശികുമാർ വിരമിച്ച ദിവസം സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റിനു കീഴിൽ ആണ് ആദ്യം മീ ടൂ ആരോപണം വന്നത്. കഴിഞ്ഞ ദിവസം സ്കൂളിലെ മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ അധ്യാപകന് എതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കുട്ടികളുടെ പരാതി കാര്യമായി എടുക്കാതെ സ്കൂൾ മാനേജ്മെൻ്റ് അധ്യാപകനെ സംരക്ഷിച്ചു എന്ന പരാതി ആണ് മുൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഉന്നയിച്ചത്.
Read Also: പാരലൽ കോളജ് അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
“30 വർഷത്തോളം കാലം ഈ അദ്ധ്യാപകൻ സ്കൂളിൽ പഠിപ്പിച്ചിട്ടുണ്ട്. എത്ര കുട്ടികളെ ഇക്കാലത്തിനിടയിൽ ഇയാൽ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പറയാൻ ആകില്ല. പരാതിയുമായി ടീച്ചർമാരുടെ അടുത്ത് ചെന്നാൽ കൊഞ്ചാനും കുഴയാനും പോകേണ്ട എന്ന മറുപടി ആണ് കുട്ടികൾക്ക് കിട്ടാറുള്ളത്. എന്ത് കൊണ്ടാണ് സ്കൂള് മാനേജ്മെൻ്റ് ഈ അദ്ധ്യാപകനെ സംരക്ഷിച്ചു കൊണ്ടിരുന്നത് “. – കൂട്ടായ്മയുടെ ഭാഗമായ അഡ്വ. ബീന പിള്ള ചോദിച്ചു.
Story Highlights: Former CPI (M) leader arrested in Pocso case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here