Advertisement

ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നുഴഞ്ഞുകയറി കിം ജോങ് ഉൻ അപരൻ; വിഡിയോ

May 13, 2022
2 minutes Read

ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നുഴഞ്ഞുകയറി ദക്ഷിണ കൊറിയൻ ഏകാധിപതി കിം ജോങ് ഉനിൻ്റെ അപരൻ. ചടങ്ങിൽ നിന്ന് മോറിസൺ പോയതിനു പിന്നാലെയാണ് ഇയാൾ സുരക്ഷാവലയങ്ങൾ ഭേദിച്ച് വേദിയിലെത്തിയത്. അവിടെ ഉണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഇയാൾ ചില കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു.

മെയ് 21നാണ് ഓസ്ട്രേലിയയിലെ തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിനാണ് സ്കോട്ട് മോറിസൺ എത്തിയത്. പരിപാടിക്ക് ശേഷം മോറിസൺ മടങ്ങി. തുടർന്ന് കിം ജോങ് ഉൻ അപരൻ വേദിയിലെത്തി. അല്പസമയം മാധ്യമപ്രവർത്തകരോട് സംസാരിച്ച ഇയാൾ താൻ ഹൊവാർഡ് എക്സ് എന്നയാളാണെന്ന് വെളിപ്പെടുത്തി. മുൻപ് കിം ജോങ് ഉനായി വേഷം കെട്ടി വാർത്തകളിൽ നിറഞ്ഞയാളാണ് ഹൊവാർഡ് എക്സ്.

സ്കോട്ട് മോറിസണിൻ്റെ പാർട്ടിക്ക് വോട്ട് ചെയ്യുന്നത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നതിനു തുല്യമാണെന്ന് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ സംഘത്തിൽ പെട്ട ഒരാൾ ഹൊവാർഡ് എക്സിനോട് സ്ഥലം വിടാൻ ആവശ്യപ്പെട്ടു. ‘ഒരു ഏകാധിപതിയോട് എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ പറയേണ്ടതില്ല” എന്നായിരുന്നു മറുപടി.

Story Highlights: Kim Jong Un Lookalike Crashes Scott Morrison Event

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top