പണത്തിന്റെ പേരില്‍ നിരന്തരം മര്‍ദിച്ചു; ഷഹാനയുടെ മാതാവ് ട്വന്റിഫോറിനോട്

കോഴിക്കോട് മരിച്ച നിലയില്‍ കണ്ടെത്തിയ നടിയും മോഡലുമായ ഷഹാനയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണത്തില്‍ ഉറച്ച് ബന്ധുക്കള്‍. ഭര്‍ത്താവ് സജാദ് നിരവധി തവണ സ്ത്രീധനത്തിന്റെ പേരില്‍ ഷഹാനയെ മര്‍ദിച്ചിട്ടുണ്ടെന്ന് ഉമ്മ ഉമൈബ ട്വന്റിഫോറിനോട് പറഞ്ഞു. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് ഷഹാനയെ കൊന്നതെന്നും മാതാവ് പറഞ്ഞു.
പെരുന്നാളിന്റെ പിന്നേറ്റ് പൈസയും ഡ്രസുമൊക്കെയായി വരുമെന്ന് പറഞ്ഞതാണ് അവള്‍. അവന്‍ ഉപദ്രവിച്ചപ്പോഴൊക്കെ കരഞ്ഞുകൊണ്ട് എന്നെ വിളിക്കുമായിരുന്നു. ഇന്നവളുടെ പിറന്നാളാണ്..’. മാതാവ് ഉമൈബ പറഞ്ഞു.
സജാദ് ജോലിക്ക് പോകാറില്ലെന്നും ഷഹാന മോഡലിങ് ചെയ്തും പരസ്യത്തില്‍ അഭിനയിച്ചും കിട്ടുന്ന തുക കൊണ്ടാണ് വാടക വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും മറ്റൊരു ബന്ധു പറഞ്ഞു. അവസാനമായി അഭിനയിച്ച പരസ്യത്തില്‍ നിന്ന് അവള്‍ക്കൊരു ചെക്ക് കിട്ടി. അത് കൊടുക്കണമെന്നാവശ്യപ്പെട്ട് സജാദ് നിരന്തരം മര്‍ദിക്കുന്നുണ്ടായിരുന്നെന്ന് ഷഹാന പറഞ്ഞതായി ബന്ധു വെളിപ്പെടുത്തി. പക്ഷേ ചെക്ക് മാറി പണം ഉമ്മയ്ക്ക് നല്‍കാന്‍ അവളിങ്ങോട്ട് വരാനിരിക്കുവായിരുന്നു..
Read Also: കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ
ഷഹാനയ്ക്ക് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റെന്ന് പറഞ്ഞ് ഇന്നലെ ഫോണ്‍ വന്നിരുന്നുവെന്നും കുടുംബം അറിയിച്ചു. ഷഹാനയും സജാദും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് എസിപി കെ സുദര്‍ശനനും പറഞ്ഞു.
Story Highlights: model shahana death relatives against her husband
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here