മലയാളികളുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന നേതാവ്; യുഎഇ പ്രസിഡന്റിന്റെ വിയോഗത്തിൽ പ്രതികരിച്ച് കെടി ജലീൽ

യുഎഇ പ്രസിഡൻ്റും അബുദബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ്റെ വിയോഗത്തിൽ പ്രതികരിച്ച് മുൻ മന്ത്രി കെടി ജലീൽ. ഇന്ത്യയുമായും മലയാളികളുമായും അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന ആളായിരുന്നു അദ്ദേഹം എന്ന് കെടി ജലീൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ പിതാവും മലയാളികളുമായി ആത്മബന്ധം പുലർത്തിയിരുന്നു എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.
മലയാളികളെ സംബന്ധിച്ച് തീരാനഷ്ടമാണ് ഈ വിയോഗം. ഇന്ത്യയോട് അടുത്തുനിന്നിട്ടുള്ള രാജ്യമാണ് യുഎഇ. മലയാളികളെ നെഞ്ചോടു ചേർത്തുവച്ച രാജ്യമാണ്. അതുകൊണ്ടാണ് സ്വന്തം വീടുവിട്ടാൽ മലയാളികൾക്ക് മറ്റൊരു വീടായി യുഎഇ മാറിയത്. അതിൽ സായിദ് അൽ നഹ്യാൻ്റെ ഭരണപരിഷ്കാരങ്ങൾ സഹായകമായിട്ടുണ്ട്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന പ്രകാരം യുഎഇയിൽ ക്ഷേത്രം നിർമിക്കാനുള്ള ഭൂമിയും മറ്റ് സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു.
2004 നവംബർ 3 മുതൽ യുഎഇ പ്രസിഡൻ്റാണ് ഇദ്ദേഹം. രാജ്യത്തിൻ്റെ ആദ്യ പ്രസിഡൻ്റും രാഷ്ട്രപിതാവുമായ ഷെയ്ഖ് സയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ മരണത്തിനു പിന്നാലെയാണ് മകൻ ഖലീഫ ബിൻ സായിദ് ഈ സ്ഥാനം ഏറ്റെടുത്തത്.
Story Highlights: sheikh khalifa bin zayed al nahyan kt jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here