‘അധ്യക്ഷസ്ഥാനം’, അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് അധ്യക്ഷസ്ഥാനം സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി. വിഷയത്തിൽ നിലപാട് അറിയിക്കുന്നില്ലെന്നും, പാർട്ടി ശാക്തീകരണ ചർച്ച തുടരട്ടെയെന്നും രാഹുൽ. അതേസമയം ജനറൽ സെക്രട്ടറിമാരുമായും സംസ്ഥാന ഭാരവാഹികളുമായും രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ചിന്തൻ ശിബിർ ഉദയ്പൂരിൽ തുടരുന്നു.
രാവിലെ 10 മണിക്കാണ് രാഹുൽ ഗാന്ധി പാർട്ടി ജനറൽ സെക്രട്ടറിമാർ, സംസ്ഥാന ഭാരവാഹികൾ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവികൾ, കോൺഗ്രസ് നിയമസഭാ കക്ഷി നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്. ചിന്തൻ ശിബിരത്തിന്റെ ഭാഗമായിരുന്നു യോഗം. നേരത്തെ കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ സമൂലമായ മാറ്റം അനിവാര്യമെന്ന് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.
അസാധാരണ സാഹചര്യങ്ങൾ അസാധാരണ നടപടികൾ ആവശ്യപ്പെടുമെന്ന് പറഞ്ഞ സോണിയ താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ആത്മപരിശോധനയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സമീപകാലത്ത് ഏറ്റ പരാജയങ്ങൾ വിസ്മൃതിയിലാകാൻ അനുവദിക്കരുതെന്നും മുന്നോട്ടുള്ള പാതയിൽ നേരിടേണ്ട കഷ്ടതകൾ ആരു മറക്കരുതെന്നും സോണിയ കൂട്ടിച്ചേർത്തു. പാർട്ടിക്കുള്ളിൽ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് താൻ ബോധവതിയാണെന്നും ജനങ്ങളുടെ പ്രതീക്ഷകളെ കുറിച്ച് കോൺഗ്രസിന് വ്യക്തമായ ധാരണകളുണ്ടെന്നും സോണിയ വ്യക്തമാക്കി.
Story Highlights: rahul gandhi expresses dissatisfaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here