Advertisement

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി എഎ റഹീം തുടരും

May 15, 2022
2 minutes Read

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻറായി എഎ റഹീം തുടരും. ജനറല്‍ സെക്രട്ടറിയായി ഹിമാഘ്‌നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. സഞ്ജീവ് കുമാറാണ് ട്രഷറര്‍.ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ഡിവൈഎഫ്ഐ അഖിലേന്ത്യ സമ്മേളനത്തിലാണ് തീരുമാനം.(aa rahim will continue as dyfi national president)

Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

മീനാക്ഷി മുഖര്‍ജി, നബ് അരുണ്‍ ദേബ്, ജതിന്‍ മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാര്‍. സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് ഉള്‍പ്പടെ നാലു പേരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു. വി ബാസേദ്, ധ്രുബ് ജ്യോതിസാഹ, പലേഷ് ഭൗമിക്ക് എന്നിവരാണ് മറ്റു വൈസ് പ്രസിഡന്റുമാര്‍.വി കെ സനോജ്, വി വസീഫ്, ആര്‍എസ് അരുണ്‍ ബാബു, ജെയ്ക്ക് സി തോമസ്, ഗ്രീഷ്മ അജയഘോഷ്, ചിന്ത ജെറോം, എം വിജിന്‍, ഷിജൂഖാന്‍, ആര്‍ ശ്യാമ, എം ഷാജര്‍, ആര്‍ രാഹുല്‍, വി പി സാനു എന്നിവരാണ് കേരളത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രകമ്മിറ്റി അംഗങ്ങള്‍.

Story Highlights: aa rahim will continue as dyfi national president

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top