Advertisement

ഒരു കുടംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി; കോണ്‍ഗ്രസ് പദവികളില്‍ കൂടുതൽ സംവരണം

May 15, 2022
3 minutes Read

കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവി നിർദേശത്തിന് രാഷ്ട്രീയകാര്യ സമിതിയിൽ അംഗീകാരമെന്ന് സൂചന. ഒരു കുടംബത്തില്‍ നിന്ന് ഒരാൾക്ക് തെരെഞ്ഞെടുപ്പിൽ മത്സരിക്കാം എന്ന നിര്‍ദേശത്തിനും പ്രവര്‍ത്തകസമിതി അംഗീകാരം നല്‍കി. കോൺഗ്രസിനെ ജനങ്ങളിലേക്ക് അടുപ്പിക്കാൻ ഓഗസ്റ്റ് 9 മുതൽ പദയാത്ര. പാർലമെൻററി ബോർഡ് തിരികെ കൊണ്ടുവരുമെന്ന നിർദേശം നടപ്പാക്കാൻ സാധ്യതയില്ല. (congress working committee decided to give reservation to minorities)

Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…

അഞ്ച് വർഷത്തെ പ്രവർത്തന പരിചയമുണ്ടെങ്കിൽ കുടുംബത്തിലെ രണ്ടാമനും മത്സരിക്കാമെന്നും നിര്‍ദേശമുണ്ട്. ദേശീയതലത്തിൽ രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കും. പ്രവർത്തക സമിതി അംഗങ്ങളെ ഉൾപ്പെടുത്തും. കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന നിർദേശം പ്രിയങ്ക ഗാന്ധി തളളി.

കോൺഗ്രസ് പദവികളിൽ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 % സംവരണം നൽകാൻ പ്രവര്‍ത്തക സമിതിയില്‍ തീരുമാനിച്ചായി സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും പ്രചാരണത്തിനും മേൽനോട്ടം വഹിക്കാൻ പ്രത്യേകം സമിതി രൂപീകരിക്കും. രാഹുൽ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്നും പ്രവർത്തക സമിതി നിർദേശിച്ചു.

Story Highlights: congress working committee decided to give reservation to minorities

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top