‘എന്റെ മകനെ അവർ കൂട്ടികൊണ്ടുപോയി കൊന്നതാണ്’; കർണാടകയിൽ വച്ച് മരിച്ച ജംഷീദിന്റെ അച്ഛൻ 24നോട്

കർണാടകയിലെ മാണ്ഡ്യയിൽ മരിച്ച കൂരാച്ചുണ്ട് സ്വദേശി ജംഷീദിന്റെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. ബംഗളൂരുവിലേക്ക് സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്ര പോയ ജംഷീദിനെ മാണ്ഡ്യയിലാണ് റെയിൽവേ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ( family alleges murder behind karnataka youth death )
ട്രെയിൻ തട്ടിയാണ് മരണമെന്ന എന്ന കൂട്ടുകാരുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് മാതാപിതാക്കൾ പറയുന്നത്. ജംഷീദിന്റ ഒപ്പം പോയ ചിലർക്ക് ലഹരിമാഫിയ യുമായുള്ള ബന്ധഉണ്ടെന്ന ആരോപണം ദുരൂഹതയുണർത്തുന്നു എന്നാണ് മാതാപിതാക്കളുടെ പരാതി. കൂരാച്ചുണ്ട് പോലീസ് ഇന്ന് ഇവരിൽ നിന്ന് വിശദമായ മൊഴിയെടുക്കും.
‘ എന്റെ മകനെ ഇവിടെ നിന്ന് വിളിച്ചുകൊണ്ടുപോയി കൊന്നതാണ്. എന്തോ ഒരു ട്രാപ്പിൽ എന്റെ മകനെ കുടുക്കാൻ നോക്കി. പക്ഷേ അവൻ വഴങ്ങിയില്ല. അതുകൊണ്ട് അവനെ കൊന്നു. എന്റെ മകന്റെ ഫോൺ പോലും കിട്ടിയിട്ടില്ല. അതായിരിക്കും ഉണ്ടായത്. അവന്റെ സുഹൃത്തുക്കൾക്ക് ലഹരി മാഫിയ ബന്ധമുണ്ട്. റിയാസിനെ മയക്കുമരുന്നുമായി പൊലീസ് പിടിച്ചിട്ടുള്ളതാണ്. ഇനി ഒരു കുടുംബത്തിനും ഈ ഗതി വരരുത്’- അച്ഛൻ ട്വന്റിഫോറിനോട് പറഞ്ഞു.
ഒമാനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ജംഷിദ് കഴിഞ്ഞ ശനിയാഴ്ചയാണ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബംഗലൂരുവിലേക്ക് യാത്രപോയത്. ബുധനാഴ്ചയാണ് ജംഷിദിനെ മാണ്ഡ്യയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
Story Highlights: family alleges murder behind karnataka youth death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here