ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ; ചെന്നൈ-ഗുജറാത്ത് പോരാട്ടം; ലക്‌നൗ- രാജസ്ഥാനെയും നേരിടും

ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വാംഖഡെയില്‍ ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് കളി തുടങ്ങുക. എന്നാൽ രണ്ടാം മത്സരത്തിൽ ലക്‌നൗ- രാജസ്ഥാനെയും നേരിടും. വൈകിട്ട് 7.30 നാണ് മത്സരം നടക്കുക.(ipl2022 todays matches)
ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല. എന്നാൽ ഒൻപത് ജയവുമായി ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിച്ചിരുന്നു.
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
രണ്ടാം മത്സരത്തിൽ 12ൽ 8ലും ജയിച്ചു നിൽക്കുന്ന ലക്‌നൗ പ്ലേ ഓഫിനായി പരിശ്രമിക്കുന്ന രാജസ്ഥാനെ നേരിടണം. ബംഗളൂരുവും ഡൽഹിയും ഭീഷണിയായി നിൽക്കുന്നതിനാൽ രാജസ്ഥാന് ഇനിയുള്ള രണ്ട് കളികളും ജയിക്കുക തന്നെ വേണം രാജസ്ഥാൻ 12ൽ 7 ജയം നേടി നിൽക്കുകയാണ്. 13 മത്സരം കളിച്ച് 7 ജയമാണ് ബംഗളൂരുവിനുള്ളത്. 12 കളികളിലായി 6 ജയമാണ് ഡൽഹിക്കുള്ളത്.
Story Highlights: ipl2022 todays matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here