‘ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണം’; ആരോഗ്യമന്ത്രി ട്വന്റിഫോറിനോട്

ചിറ്റയം ഗോപകുമാറിന്റെ പരാതിയെ നിസാരവത്കരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണം. തനിക്കെതിരെ ഉയരുന്നത് കെടു കാര്യസ്ഥതയോ അഴിമതി ആരോപണമോ അല്ല. ആദ്യം എം എൽ എ ആയിരുന്നപ്പോൾ തുടങ്ങിയ ആരോപണമാണിതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ട്വന്റിഫോറിനോട് പറഞ്ഞു. ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളയും. രണ്ടാം തവണ കിട്ടിയത് മൂന്നിരട്ടി ഭൂരിപക്ഷമാണ്. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ല. നിലപാട് വേണ്ട സ്ഥലത്ത് അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.(veenageorge response over chittayam gopakumar issue)
Read Also: വീട്ടിൽ തനിച്ച് താമസിച്ചത് 66 ദിവസം; പാചകവും വീട്ടുകാര്യങ്ങളും തനിച്ച് ചെയ്ത് പതിമൂന്നുകാരൻ…
എന്നാൽ സിപിഐഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയും രംഗത്തെത്തി.ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ വ്യക്തമാക്കി. സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്.സിപിഐഎം ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരണം നടത്തേണ്ടിയിരുന്നില്ല.മുന്നണിക്ക് അകത്ത് എല്ലാം ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: veena george response over chittayam gopakumar issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here