അസമില്‍ പ്രളയം; റോഡ് ഒലിച്ചു പോയി, റെയിൽവേ ട്രാക്കുകൾ വെള്ളത്തിനടിയിൽ

അസമിൽ പ്രളയം. അഞ്ച് ജില്ലകളിലായി 24,000ലേറെ പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ട്. ശക്തമായ മഴയെത്തുടർന്ന് നിരവധി പേരെ വിവിധയിടങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചു. മഴക്കെടുതിയിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
ശനിയാഴ്ച വരെ തുടര്‍ച്ചയായി പെയ്ത മഴയാണ് അസമിലെ വിവിധ പ്രദേശങ്ങളെ ദുരിതത്തിലാക്കിയത്. ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു. കാച്ചര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, നാഗോണ്‍, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി ഏറ്റവും കൂടുതൽ നേരിടുന്നത്.
ദിമാ ഹസോ ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റെയിൽ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം നിലച്ചതോടെ ഡിറ്റോക്ചെറ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടന്ന യാത്രക്കാരെ കര-വ്യോമസേനയുടെ സഹായത്തോടെ ആകാശമാർഗമാണ് രക്ഷപ്പെടുത്തിയത്.
Read Also: മഴയില്‍ വീടുകള്‍ തകര്‍ന്നു; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്
അതേസമയം അയൽ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽപ്രദേശ്, എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു.
Story Highlights: Assam floods: Three dead, nearly 24,000 people affected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here