ഡൽഹിയിൽ ഉഷ്ണതരംഗം രൂക്ഷം; സ്കൂളുകളിൽ മധ്യ വേനലവധി നൽകണമെന്ന് രക്ഷകർത്താക്കൾ

ഡൽഹി സ്കൂളുകൾക്ക് മധ്യ വേനലവധി നൽകണമെന്ന ആവശ്യവുമായി രക്ഷകർത്താക്കളുടെ സംഘടന. ഈ ആവശ്യമുയർത്തി ദേശീയ മനുഷ്യാവകാശ സംഘടന ലെഫ്റ്റനൻ്റ് ഗവർണർ അനിൽ ബൈജലിന് ഇവർ കത്തയച്ചു. ബാലവകാശ സംരക്ഷണ കമ്മീഷനും ഇവർ കത്തയച്ചിട്ടുണ്ട്. ഉടൻ തന്നെ മധ്യ വേനലവധി നൽകണമെന്നാണ് കത്തിലെ ആവശ്യം.
ഡൽഹിയിലെ വിവിധയിടങ്ങളിൽ 47 ഡിഗ്രിക്ക് മുകളിലാണ് അന്തരീക്ഷ ഊഷ്മാവ്. 49 ഡിഗ്രിക്ക് മുകളിലുള്ള ഇടങ്ങളുമുണ്ട്. കത്തുന്ന ചൂടിൽ കുട്ടികൾ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ഉച്ചക്ക് 12നും വൈകിട്ട് മൂന്നിനും പുറത്തിറങ്ങുന്നത് കുട്ടികൾക്ക് നല്ലതല്ല. കുട്ടികൾക്ക് ക്ലാസുകൾ നഷ്ടമാവുന്നുണ്ടെന്നും കത്തിൽ പറയുന്നു.
Story Highlights: new delhi heatwave schools
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here