Advertisement

600 കിലോ ഹാഷിഷും 130 കിലോ ക്രിസ്റ്റല്‍ മെത്തും കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

May 16, 2022
2 minutes Read

കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി അധികൃതര്‍ . 600 കിലോഗ്രാം ഹാഷിഷും 130 കിലോഗ്രാം ക്രിസ്റ്റല്‍ മെത്തും വിദേശത്ത് നിന്ന് കുവൈത്തിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ശ്രമങ്ങളാണ് കൃത്യമായ ഇടപെടലുകളിലൂടെ അധികൃതർ തടഞ്ഞത്.

600 കിലോഗ്രാം ഹാഷിഷുമായെത്തിയ ഒരു ബോട്ട് കുവൈത്ത് കോസ്റ്റ് ഗാര്‍ഡാണ് കണ്ടെത്തിയത്. കുവൈത്തിന്റെ സമുദ്ര അതിര്‍ത്തിയില്‍ പ്രവേശിച്ച് രാജ്യത്തെ ഒരു ദ്വീപിലേക്ക് കടക്കാനൊരുങ്ങിയ അജ്ഞാത ബോട്ടിനെ കോസ്റ്റ് ഗാര്‍ഡ് ജനറല്‍ ഡയറക്ടറേറ്റില്‍ റഡാറിലൂടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുവൈത്ത് വ്യോമസേനയുടെയും ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ്, മാരിടൈം റെസ്‍ക്യൂ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെയും സഹകരണത്തോടെ ബോട്ട് കണ്ടെത്തി പരിശോധന നടത്തുകയായിരുന്നു.

Read Also: കുവൈത്തിൽ കുടുംബ വിസകൾ അനുവദിച്ചു തുടങ്ങി

ഇതിനിടെ 130 കിലോഹ്രാം ക്രിസ്റ്റല്‍ മെത്തുമായി മൂന്ന് ഇറാന്‍ സ്വദേശികളും രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. കുവൈത്തിന്റെ സമുദ്രാതിര്‍ത്തിയിലേക്ക് കടന്ന ഈ ബോട്ടും റഡാര്‍ സംവിധാനം ഉപയോഗിച്ച് കണ്ടെത്തിയ ശേഷം പിടികൂടുകയായിരുന്നു.

Story Highlights: Smuggling attempt of 600 kgs of hashish and 130 kgs of meth foiled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top