Advertisement

ഗ്യാൻവാപി പള്ളി സർവേ; റിപ്പോർട്ട് ഇന്ന് സമർപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ

May 17, 2022
1 minute Read

ഉത്തർ പ്രദേശിലെ ഗ്യാൻവാപി പള്ളി സർവേയുടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാൻ കഴിയില്ലെന്ന് അധികൃതർ. കേസിലെ അസിസ്റ്റൻ്റ് കോർട്ട് കമ്മീഷണർ അജയ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. സർവേ നടപടികൾ ഇന്നലെ അവസാനിച്ചിരുന്നു.

“മൂന്ന് ദിവസത്തെ സർവേയിൽ പല കാര്യങ്ങളും വ്യക്തമായി. നിരവധി ചിത്രങ്ങളും വിഡിയോ ഫുട്ടേജുകളും സർവേയിൽ ലഭിച്ചു. കോടതിയിൽ ഇന്ന് റിപ്പോർട്ട് സമർപ്പിക്കേണ്ടിയിരുന്നതാണ്. പക്ഷേ, അപ്രതീക്ഷിതമായ ചില കാരണങ്ങൾ കൊണ്ട് ഇന്ന് റിപ്പോർട്ട് സമർപ്പിക്കാനാവില്ല. മറ്റൊരു ദിവസം റിപ്പോർട്ട് സമർപ്പിക്കും.”- അജയ് സിംഗ് പറഞ്ഞു.

മസ്ജിദ് പരിസരത്തെ കിണറിൽ ശിവലിംഗം കണ്ടെത്തിയെന്ന് ഹർജിക്കാരുടെ അഭിഭാഷകർ അവകാശപ്പെട്ടതിന് പിന്നാലെ വാരണാസി സിവിൽ കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലം സീൽ ചെയ്തിരുന്നു. സർവേ റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ കോടതി അഡ്വക്കേറ്റ് കമ്മീഷണർമാർക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കുകയാണ്.

റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കാനാണ് ശ്രമമെന്ന് അഡ്വക്കേറ്റ് കമ്മീഷണർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെയാണ്, സർവേയെയും കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുക. സർവേ പൂർത്തിയായ സ്ഥിതിക്ക് അക്കാര്യത്തിൽ സ്റ്റേ ചോദിക്കാൻ സാധ്യതയില്ലെന്നാണ് വിവരം. എന്നാൽ തുടർ സർവേ തുടങ്ങിയ സിവിൽ കോടതിയുടെ മുന്നോട്ടുള്ള ഏത് നടപടിയും തടയണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടേക്കും.

Story Highlights: Gyanvapi Masjid Survey court commissioner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top