കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ മോഡലിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചിയിൽ ട്രാൻസ്‌ജെൻഡർ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായി ഷെറിൻ സെലിൻ മാത്യുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 27 വയസായിരുന്നു. വൈറ്റിലയിലെ വാടക വീട്ടിലാണ് സംഭവം. പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം അറിയുന്നതെന്ന് മാധ്യമപ്രവർത്തക ഹെയ്ദി സാദിയ ട്വന്റിഫോറിനോട് പറഞ്ഞു. 2019 അവസാനത്തോടെ തന്നെ വൈറ്റിലയിലെ ഫഌറ്റിൽ താമസമാക്കിയ വ്യക്തിയാണ് ഷെറിനെന്ന് ഹെയ്ദി പറഞ്ഞു.
കൊച്ചിയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് ട്രാൻസ്ജൻഡറുകളാണ് മരിച്ചത്. സമൂഹത്തിൽ നിന്നുണ്ടാകുന്ന അവഗണനയും മാറ്റിനിർത്തലുകളും മറ്റുമുണ്ടാക്കുന്ന മാനസിക വിഷമം ട്രാൻസ്‌ജെൻഡറുകളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഹെയ്ദി സാദിയ പറയുന്നു.
Story Highlights: kochi transgender woman found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here