അമ്മ വഴക്കു പറഞ്ഞു, തിരുവനന്തപുരത്ത് 16 കാരി ജീവനൊടുക്കി

തിരുവനന്തപുരത്ത് 16 കാരി ജീവനൊടുക്കി. കല്ലറ മുതുവിള കുറക്കോട് വിഎസ് ഭവനിൽ ബിനുകുമാർ ശ്രീജ ദമ്പതികളുടെ രണ്ടാമത്തെ മകള്‍ കീർത്തികയെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മൊബൈൽ ഫോണിൽ കളിക്കുന്നത് കണ്ട അമ്മ, മകളെ വഴക്കു പറഞ്ഞിരുന്നു. ഇതിൽ മനംനൊന്താണ് കീർത്തിക ആത്മഹത്യ ചെയ്തത്.
ഇന്ന് വൈകുന്നേരം നാലുമണിക്ക് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നെടുമങ്ങാട് ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കീർത്തിക മരണപ്പെടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പാങ്ങോട് പൊലീസ് കേസ് എടുത്തു.
Story Highlights: 16 year old girl suicide in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here