തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റി. യുഡിഎഫിന്റെ പരാതിയിലാണ് ഡെപ്യൂട്ടി കളക്ടർ അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്. തൃക്കാക്കരയിലെ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് യുഡിഎഫ് ആരോപണം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായത്.
വയനാട് ലാൻഡ് റെവന്യൂ ഡെപ്യൂട്ടി കളക്ടർ ജി നിർമ്മൽ കുമാറിനാണ് തൃക്കാക്കര തെരഞ്ഞെടുപ്പ് ചുമതല നൽകിയിരിക്കുന്നത്. ഗുരുതര ആരോപണങ്ങളാണ് യുഡിഎഫ് അനിതാകുമാരിക്കെതിരെ ഉന്നയിച്ചിരുന്നത്. 2011ൽ തെരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണം നേരിട്ടയാളാണ് കളക്ടർ, ഇടത് സർവീസ് സംഘടനയുടെ ഭാരവാഹിയാണ്, വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ട് തുടങ്ങിയ പരാതികളെ തുടർന്നാണ് അനിതാകുമാരിയെ വയനാട്ടിലേക്ക് സ്ഥലം മാറ്റിയത്.
Read Also:തൃക്കാക്കരയില്‍ മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഭാവിയുടെ വിധിയെഴുത്ത്; കെ സുധാകരന്‍ ട്വന്റിഫോറിനോട്
യുഡിഫ് കൊടുത്ത പലരുടെ പേരും വോട്ടർ പട്ടികയിൽ വന്നില്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. കൂട്ടിച്ചേർത്ത 6386 വോട്ടുകളുടെ അപേക്ഷ നൽകിയിരുന്നു. ഇതിൽ 4000ലേറെ വോട്ട് ഒഴിവാക്കി. ഇതുകൊണ്ടൊണ്ടും യുഡിഫ് തോൽക്കില്ലല്ലെന്നും സതീശന്‍ പറഞ്ഞു.
തൃക്കാക്കരയിൽ മന്ത്രിമാർ ജാതി നോക്കി വോട്ട് പിടിക്കുന്നെന്ന ആരോപണം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വീണ്ടും ആവർത്തിച്ചിരുന്നു. വലിയ മാർജിനിൽ എൽഡിഎഫ് തോൽക്കുന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്. അതുകൊണ്ടുതന്നെ ജാതി പറഞ്ഞ് വോട്ട് പിടിച്ച് ഉമ തോമസിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് എൽഡിഎഫ് നേതാക്കളുടെ ശ്രമം. ഇതുശരിയായ മാർഗമല്ലെന്നും അദ്ദേഹം ആരോപിച്ചു.
സോഷ്യൽ എൻജിനീയറിംഗ് എന്ന ഓമനപ്പേരിൽ ജാതി പറഞ്ഞ് വോട്ടു തേടുകയാണ്. അവരവരുടെ ജാതി നോക്കിയാണ് മന്ത്രിമാർ വീടുകളിൽ കയറി വോട്ട് ചോദിക്കുന്നത്. സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണ് എൽഡിഎഫ്. മതേതര കേരളത്തിന് അപമാനമാണ് മന്ത്രിമാരുടെ നടപടിയെന്ന് വിഡി സതീശന്‍ വീണ്ടും വിമർശിച്ചു.
Story Highlights: Thrikkakara by-election; Deputy Collector has been transferred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here