ആ അപകടം ജീവിതം താറുമാറാക്കി, ഒരു കയ്യും അരയ്ക്ക് താഴോട്ടും നഷപെട്ടു; ദുരിതപൂർണമായ ദിവസങ്ങളെ മനോധൈര്യം കൊണ്ട് അതിജീവിച്ച് യുവാവ്…

ജീവിതം വളരെ അപ്രതീക്ഷിതമാണ് എന്ന് വേണം പറയാൻ. അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ ആർക്കും തന്നെ സാധിക്കില്ല. അപ്രതീക്ഷതമായി തേടിയെത്തുന്ന സന്തോഷങ്ങളെയും സങ്കടങ്ങളെയും ഒരുപോലെ ചേർത്തുപിടിച്ച് മുന്നോട്ടുപോകുക എന്നതു മാത്രമാണ് നമുക്ക് മുന്നിലുള്ളത്. ജീവിതത്തിൽ സംഭവിച്ച വളരെ ദാരുണമായ അപകടത്തെ കുറിച്ച് തന്റെ യുട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിരിക്കുകയാണ് ലോറൻ ഷോർസ് എന്ന യുവാവ്. പ്രശ്നങ്ങളിൽ ജീവിതം അവസാനിപ്പിക്കുന്നവർക്കും തളർന്നുപോകുന്നവർക്കും ഈ ചെറുപ്പക്കാരൻ പ്രതീക്ഷയാകാം.
തന്റെ ജീവിതത്തിലെ ഭീകരമായ അനുഭവങ്ങളെ കുറിച്ച് ഈ ലോകത്തോട് അയാൾ വെളിപ്പെടുത്തി. മൊണ്ടാനയിലെ ഗ്രേറ്റ് ഫാൾസിലാണ് ലോറൻ താമസിക്കുന്നത്. ഈ അപകടം നടക്കുമ്പോൾ ലോറന്റെ പ്രായം വെറും പത്തൊമ്പത് വയസാണ്. 2019 സെപ്റ്റംബറിൽ ലോറൻ ഒരു നിർമ്മാണ സ്ഥലത്ത് തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. ഒരു ഹൈവേ പാലത്തിന് മുകളിലൂടെ ഫോർക്ക്ലിഫ്റ്റ് ഓടിച്ചുകൊണ്ടിരിക്കുകവെ പെട്ടെന്ന് ഒറ്റവരിയുള്ള, ഇടുങ്ങിയ വഴിയിലൂടെ നിയമം തെറ്റിച്ച് ഒരു കാർ അദ്ദേഹത്തിന് നേരെ പാഞ്ഞുവന്നു. അദ്ദേഹം വണ്ടി ഒതുക്കാൻ ശ്രമിച്ചപ്പോൾ, ഓരത്തുള്ള ഭൂമി ഇടിഞ്ഞു. ഫോർക്ക്‌ലിഫ്റ്റിൽ നിന്ന് ചാടാൻ അദ്ദേഹം ശ്രമിച്ചെങ്കിലും കുത്തനെയുള്ള കുന്നിൽ 50 അടി താഴ്ചയിലേക്ക് അദേഹം വീണു. നാല് ടൺ ഭാരമുള്ള വാഹനത്തിന്റെ അടിയിൽ കുടുങ്ങുകയായിരുന്നു.
ആ അപകടത്തിൽ ലോറന്റെ ജീവിതം മുഴുവൻ താറുമാറായി. വലതു കൈ ചതഞ്ഞരഞ്ഞു. ഇടുപ്പിന് താഴെയുള്ള ഭാഗമെല്ലാം തകർന്നു. ഒടുവിൽ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ, അരയ്ക്ക് താഴെ നീക്കം ചെയ്യണമെന്ന് ഡോക്ടർമാർ ഉപദേശിച്ചു. ഒരു പത്തൊൻമ്പതുകാരൻ അന്ന് കടന്നുപോയത് വിധിയുടെ അതിക്രൂരമായ നിമിഷങ്ങളിലൂടെയാണ്. പകരം നൽകുന്ന നല്ല വാക്കുകളൊന്നും ആ യുവാവിന്റെ വേദനയ്ക്കും നഷ്ടങ്ങൾക്കും പകരമാകുമായിരുന്നില്ല.
ഒടുവിൽ ധീരതയോടെ തന്റെ ജീവിതത്തെ നേരിടാൻ ആ യുവാവ് തീരുമാനിച്ചു. അരയ്ക്ക് താഴെ നീക്കം ചെയ്യാൻ ഹെമികോർപെരെക്ടമി ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർക്ക് അനുവാദം നൽകി. അപ്പോഴും ജീവൻ രക്ഷിക്കാനാകുമോ എന്നത് ഒരു ചോദ്യചിഹ്നമായിരുന്നു. ഓപ്പറേഷൻ ശേഷം അരയ്ക്ക് കീഴ്പോട്ട് നഷ്ടപ്പട്ടു. രക്ഷപെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ പോലും പലതവണ വിധിയയെഴുതി. കാമുകിയായ സാബിയ റീച്ചിനോടും ഡോക്ടർമാർ അദ്ദേഹത്തിന്റെ അവസ്ഥ വിവരിച്ചു. ആറ് തവണയാണ് തന്റെ പ്രിയപെട്ടവന് അവൾ കണ്ണീരോടെ വിട പറഞ്ഞത്. പക്ഷെ ഈ വിധിയെഴുത്തുകളെയെല്ലാം തിരുത്തി ലോറൻ ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചുവരവ് നടത്തി.
പക്ഷെ ലോറന്റെ ജീവൻ മാത്രമേ അവിടെ രക്ഷിക്കാനായുള്ളൂ. ജീവിതം ആ ചെറുപ്പക്കാരനായി കാത്തുവെച്ചത് ദുരിതപൂർണമായ ദിവസങ്ങളായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി നട്ടെലില്ലാതെയാണ് ആ യുവാവ് ജീവിക്കുന്നത്. അപകടത്തിൽ ഒരു കയ്യും നഷ്ടപ്പെട്ടു. അപകടം സമ്മാനിച്ച വേദനവും മാനസിക ആഘാതവും പേറി ഓരോ ദിവസവും വേദനയോടെ ലോറൻ ദിവസങ്ങൾ നീക്കി. പക്ഷെ ജീവിതത്തിലെ ഇത്രയും കഠിനമായ നിമിഷത്തിലും തുണയും സഹായിയുമായി സാബിയ ഒപ്പം നിന്നു. ഒപ്പം സുഹൃത്തുക്കളും. ഇവരുടെ സഹായത്തോടെ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി ബ്ലോഗിങ്ങ് ആരംഭിച്ചു. തങ്ങളുടെ പ്രയാസങ്ങളും കുഞ്ഞു കുഞ്ഞു വിജയങ്ങളും യുടൂബിലൂടെ അദ്ദേഹം പങ്കുവെച്ചു. അടുത്തിടെ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും ഇപ്പോൾ വിവാഹിതരാകാൻ തയ്യാറാവുകയാണ്.
Story Highlights: US Teen Gets Entire Lower Body Amputated after Forklift Truck Crash
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here