വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഉടന്‍ സബ്‌സ്‌ക്രിപ്ഷന്‍ വരുന്നു; വിശദാംശങ്ങള്‍ അറിയാം…

ബിസിനസ് അക്കൗണ്ടുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്താന്‍ വാട്ട്‌സ്ആപ്പ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ ബിസിനസ് വളര്‍ത്തുന്നതിനായി വാട്ട്‌സ്ആപ്പ് കൂടുതല്‍ സേവനങ്ങള്‍ ബിസിനസ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് നല്‍കുമെന്നാണ് റിപ്പാര്‍ട്ട്. സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് പത്ത് ഡിവൈസുകളില്‍ വരെ ഒരേ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുമെന്നും വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരേ നമ്പര്‍ ഉപയോഗിച്ച് കൊണ്ടുള്ള അക്കൗണ്ടിന് പത്ത് ഡിവൈസുകളിലും വ്യത്യസ്ത പേരുകള്‍ നല്‍കാമെന്ന സവിശേഷതയും സബ്‌സ്‌ക്രൈബ് ചെയ്യുന്നതോടെ ഉപയോക്താക്കള്‍ക്ക് ലഭിക്കാനിരിക്കുകയാണ്. പേഴ്‌സണലൈസ്ഡ് ബിസിനസ് ലിങ്കുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുമായി ചാറ്റ് ചെയ്യാനാകുന്ന ഫീച്ചറും വരാനിരിക്കുകയാണ്. ഉപയോക്താക്കള്‍ക്ക് ബിസിനസ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കൈമാറാനുമായി കസ്റ്റം ഷോര്‍ട്ട് ലിങ്കുകളും വളരെയെളുപ്പത്തില്‍ ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും.
ഇനി വിളിച്ചുപറയാതെ സ്ഥലം വിടാം; ഗ്രൂപ്പിൽ നിന്ന് പുറത്തുപോകാൻ പുതിയ സംവിധാനവുമായി വാട്സപ്പ്Read Also:
വാട്ട്‌സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്ന എല്ലാവരും ഇനി മുതല്‍ പണം നല്‍കേണ്ടി വരുമെന്നല്ല ഇതിന്റെ അര്‍ഥമെന്ന് വാബെറ്റാഇന്‍ഫോ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ മികച്ച സേവനം ലഭിക്കാനായി വാട്ട്‌സ്ആപ്പ് പ്രീമിയത്തിനായി പണം നല്‍കണോയെന്ന് ഉപയോക്താക്കള്‍ക്ക് തീരുമാനിക്കാം. വാട്ട്‌സ്ആപ്പ് ബിസിനസ് പ്രീമിയം അക്കൗണ്ടുകള്‍ക്ക് ബിസിനസ് വളര്‍ത്തുന്നതിനായി എന്തെല്ലാം അധിക സേവനങ്ങള്‍ നല്‍കാം എന്നത് സംബന്ധിച്ച് മെറ്റ ഗവേഷണം നടത്തിവരികയാണെന്നും വാബെറ്റാഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
Story Highlights: WhatsApp Business to get Premium subscription plan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here