പാലക്കാട്ട് 2 പൊലീസുകാർ മരിച്ച നിലയിൽ; ഷോക്കേറ്റെന്ന് പ്രാഥമിക നിഗമനം

പാലക്കാട് മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിൽ രണ്ട് പൊലീസുകാർ മരിച്ച നിലയിൽ. അശോകൻ, മോഹൻദാസ് എന്നിവരെയാണ് പൊലീസ് ക്യാമ്പിനോട് ചേർന്നുള്ള പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവർക്കുമായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് പാടത്ത് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹങ്ങൾ. ഷോക്കേറ്റാണ് മരണമെന്ന സംശയമാണ് ഉയരുന്നത്. സ്ഥലത്ത് എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുകയാണ്.
Read Also: കുന്നംകുളത്തേക്ക് ഡ്യൂപ്ലിക്കേറ്റ് ഇറക്കാന്‍ ശ്രമം; വ്യാജ ഹാര്‍പിക്കുമായി സൂറത്ത് സ്വദേശി പിടിയില്‍
Story Highlights: two police men found dead near muttikulangara police camp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here