ഒഡീഷയിൽ ഗുഡ്‌സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു

ഒഡീഷയിലെ കിയോഞ്ജറിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പെടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു. ചമ്പുവ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ബൻസ്പാനി റെയിൽവേ ലൈൻ ഏരിയയ്ക്ക് സമീപമാണ് അപകടം.
22 ആനകളുടെ കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. തുടർന്ന് ആനക്കൂട്ടം അക്രമാസക്തരാവുകയും, രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഒരു കുട്ടിയാന സംഭവസ്ഥലത്തും, മറ്റൊരു ആനക്കുട്ടിയും ഒരു പെൺ ആനയും വെള്ളിയാഴ്ച രാവിലെയുമാണ് ചരിഞ്ഞത്.
പ്രദേശത്ത് ആനക്കൂട്ടമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ട്രെയിനുകൾ 25 കിലോമീറ്റർ വേഗതത്തിൽ മാത്രമേ കടന്നു പോകാവൂ എന്ന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കടുത്ത ഇരുട്ട് മൂലമാണ് അപകടമുണ്ടായതെന്ന് വനംവകുപ്പ് അറിയിച്ചു.
Story Highlights: 3 elephants killed after getting hit by goods train in Odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here