ഹലോ ഗായ്സ്..!! യൂട്യൂബിൽ ഫാമിലി വ്ലോഗുമായി അനുപമയും അജിത്തും മകനും

ദത്ത് വിവാദത്തിലൂടെ ശ്രദ്ധ നേടിയവരാണ് അനുപമയും അജിത്തും. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരുവർക്കും സ്വന്തം കുഞ്ഞിനെ തിരികെ കിട്ടിയിരുന്നു. ഇപ്പോൾ ഇതാ അനുപമയും അജിത്കുമാറും മകൻ ഏയ്ബൂവുമാണ് യൂട്യൂബിലെ താരങ്ങൾ. മൂന്നുപേരും ഒരുമിച്ചുള്ള ഫാമിലി വ്ലോഗുകളാണ് വൈറലാവുന്നത്.
‘അനുപമ അജിത് വ്ലോഗ്’ എന്ന പേരിലാണ് വ്ലോഗുകൾ. രണ്ടു മാസം മുമ്പ് യൂട്യൂബിൽ റിലീസ് ചെയ്ത ആദ്യ വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആറു വ്ലോഗ് വിഡിയോകളാണ് ഇതിനകം റിലീസ് ചെയ്തത്. വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകൾ, രാത്രി കറക്കം, ഷോപ്പിങ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ ചാലഞ്ചുകൾ എന്നിവയൊക്കെയാണു വിഷയങ്ങൾ.
വിഡിയോകൾ ഹിറ്റ് ആയതോടെ യൂ ട്യൂബിൽ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി. വിവാദത്തിനു മുൻപു പേരൂർക്കട ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയിൽ തിരികെ പ്രവേശിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂർത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ.
Story Highlights: anupama ajith and son with family vlogs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here