പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് ഖത്തര്‍ നിര്‍ത്തലാക്കി; 21 മുതല്‍ കൂടുതല്‍ ഇളവുകള്‍

ഖത്തറില്‍ ഇനി പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കില്ല. സമൂഹമാധ്യമങ്ങളിലെ പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതാണ് ആരോഗ്യമന്ത്രാലയം നിര്‍ത്തലാക്കിയത്. ഈ മാസം 21 മുതല്‍ രാജ്യത്ത് കൊവ്ഡ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് ഖത്തറിന്റെ പുതിയ തീരുമാനം.
ആയിരത്തോളം പേര്‍ക്കാണ് ഖത്തറില്‍ നിലവില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 677 പേരാണ് ഇതുവരെ മരിച്ചത്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പൊതുഇടങ്ങളില്‍ വാക്‌സിനെടുക്കാതെ പ്രവേശിക്കുന്നവരില്‍ നിന്ന് ഇനി നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടില്ല. പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇനി പിസിആര്‍ ടെസ്റ്റ് നടത്തേണ്ടതില്ല.
Read Also: മഴയെ വരവേൽക്കാൻ ഒരുങ്ങി സലാല
അതേസമയം ആശുപത്രികളില്‍ ജോലി ചെയ്യുന്നവര്‍, ടാക്‌സി ജീവനക്കാര്‍, റിസപ്ഷനിസ്റ്റുകള്‍, ക്യാഷര്‍, സെക്യൂരിറ്റി ജീവനക്കാര്‍ എന്നിവര്‍ ഒഴികെ മറ്റുള്ളവര്‍ക്ക് മാസ്‌കും നിര്‍ബന്ധമില്ല.
Story Highlights: qatar stoped daily publication of covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here