പിസി ജോർജിനെതിരെ കേസെടുക്കുന്നത് കേരള സർക്കാരിൻ്റെ ഹിന്ദുവിരുദ്ധ നിലപാട്: ബിജെപി നേതാവ്

വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജിനെതിരെ കേസെടുക്കുന്നത് കേരള സർക്കാരിൻ്റെ ഹിന്ദുവിരുദ്ധ നിലപാടാണെന്ന് ബിജെപി നേതാവ് അഡ്വക്കറ്റ് നാരായണൻ നമ്പൂതിരി. ഒരു ഹിന്ദു സംഘടനയുടെ സമ്മേളനത്തിൽ പ്രസംഗിച്ചതുകൊണ്ടാണോ പിസ് ജോർജിനെതിരെ കേസെടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പിൻ്റെ സമയത്ത് കേരളത്തിൽ ചില വിഭാഗങ്ങളെ മാത്രം പ്രീതിപ്പെടുത്താൻ വേണ്ടി ചിലയാളുകളെ കോർണർ ചെയ്യുന്ന സമീപനമുണ്ട് എന്നും അദ്ദേഹം 24നോട് പ്രതികരിച്ചു. (bjp leader pc george)
“പിസി ജോർജിനെപ്പോലൊരാൾക്ക് ഒളിവിൽ പോകേണ്ട കാര്യമില്ല. പ്രശ്നം അതല്ല. എന്തുകൊണ്ട് പിസി ജോർജ് മാറ്റം അറ്റാക്ക് ചെയ്യപ്പെടുന്നു? പിസി ജോർജ് മാത്രം കോർണർ ചെയ്യപ്പെടുന്നു. വിദ്വേഷ പ്രസംഗത്തിൻ്റെ പേരിലാണെങ്കിൽ എത്രയോ ആളുകൾ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെടാനുണ്ട്. ഒരു ഹിന്ദു സംഘടനയുടെ സമ്മേളനത്തിൽ പ്രസംഗിച്ചു പിസി ജോർജ്. അതിൻ്റെ പേരിലാണോ? എന്താണെന്ന് ഭരണകൂടമാണ് പറയേണ്ടത്. കേസൊക്കെ ആരുടെ പേരിലും എടുക്കാം. ഇതുപോലെ സമാന പരാമർശങ്ങൾ പലരിൽ നിന്നും ഉണ്ടാവുന്നുണ്ട്. പിന്നെ പിസി ജോർജിനെതിരെ മാത്രം എന്തുകൊണ്ട് കേസ്? കേരളത്തിൽ ചില വിഭാഗങ്ങളെ മാത്രം പ്രീതിപ്പെടുത്താൻ വേണ്ടി ചിലയാളുകളെ കോർണർ ചെയ്യുന്ന സമീപനമുണ്ട്. തെരഞ്ഞെടുപ്പിൻ്റെ സമയത്ത്. തൃക്കാക്കര തെരഞ്ഞെടുപ്പിൻ്റെ മൂർധന്യത്തിൽ നിക്കുന്ന സമയത്താണല്ലോ പിസി ജോർജിനെ മാത്രം. ചരിത്രത്തിൽ ആദ്യമായിട്ടാണ് സമ്മേളനത്തിൻ്റെ സംഘാടകർക്കെതിരെയും കേസെടുക്കുന്നതെന്നറിയുന്നു. ഇതൊക്കെ കേരള സർക്കാരിൻ്റെ ഹിന്ദുവിരുദ്ധ നിലപാടാണ്. എന്തുകൊണ്ട് ഇങ്ങനെ ഇരട്ടത്താപ്പ് വരുന്നു?”- അഡ്വക്കറ്റ് നാരായണൻ നമ്പൂതിരി പ്രതികരിച്ചു.
Read Also: പി.സിക്കായി ബന്ധുവീടുകളിലും തെരച്ചില്‍; മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ തന്നെ
അല്പം മുൻപാണ് വിദ്വേഷ പ്രസംഗം നടത്തിയ കേസുമായി ബന്ധപ്പെട്ട് പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയത്. കൊച്ചി ഡിസിപി വി യു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പിസി ജോർജ് വീട്ടിലില്ലെന്നാണ് വിവരം. പനങ്ങാട് സിഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു. വീട്ടിൽ പിസി ഇല്ലാത്തതിനാൽ പൊലീസ് മടങ്ങിപ്പോയി. പിസി തിരുവനന്തപുരത്താണെന്ന് മകൻ ഷോൺ ജോർജ് 24നോട് പ്രതികരിച്ചിരുന്നു. കേസിൽ പി സി ജോർജിന്റെ മുൻകൂർ ജാമ്യം എറണാകുളം ജില്ല സെക്ഷൻസ് കോടതി തള്ളിയിട്ടുണ്ട്.
Story Highlights: bjp leader pc george case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here