ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ രത്തൻ ലാലിന് ജാമ്യം

ഗ്യാന്‍വാപി മസ്ജിദുമായി ബന്ധപ്പെട്ട വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് അറസ്റ്റിലായ ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർക്ക് ജാമ്യം. 50,000 രൂപയുടെ ബോണ്ടില്‍, തീസ് ഹസാരി കോടതിയാണ് രത്തൻ ലാലിന് ജാമ്യം അനുവദിച്ചത്. ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന വാദത്തെ സമൂഹ മാധ്യമത്തിലൂടെ വിമര്‍ശിച്ചതിനാണ് രത്തന്‍ ലാലിനെ അറസ്റ്റ് ചെയ്തത്.
യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഹിന്ദു കോളജിലെ അസോസിയേറ്റ് പ്രൊഫസറാണ് രത്തന്‍ ലാല്‍. പള്ളിയുടെ ഉള്ളില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സംബന്ധിച്ച് രത്തന്‍ നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്ക് ഇടയാക്കിയത്. ഇന്ത്യന്‍ ശിക്ഷാനിയമം 153 എ പ്രകാരം മതം, വര്‍ഗം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ശത്രുതയുണ്ടാക്കുക, സഹവര്‍ത്തിത്വം നശിപ്പിക്കുക എന്നീ കുറ്റങ്ങളും 295 എ പ്രകാരം മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി നോര്‍ത്ത് സൈബര്‍ പൊലീസ് കേസെടുത്തിരുന്നത്.
ഡല്‍ഹി സ്വദേശിയായ അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്. ശിവലിംഗത്തെക്കുറിച്ച് അപകീര്‍ത്തികരവും പ്രകോപനപരവുമായ പരാമര്‍ശം നടത്തിയതായി പരാതിയില്‍ ആരോപിക്കുന്നു. ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവം വളരെ വൈകാരിക സ്വഭാവമുള്ളതും കോടതിക്ക് മുന്നിലുള്ള വിഷയവുമാണെന്നും പരാതിയില്‍ പറയുന്നു.
Story Highlights: DU professor Ratan Lal gets bail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here