Advertisement

കുണ്ടറ ഇഎംസിസി ബോംബേറ് കേസ്: ഉടമ ഷിജു എം വർഗീസ് ഉൾപ്പെടെ 4 പ്രതികൾ; കുറ്റപത്രം സമർപ്പിച്ചു

May 21, 2022
1 minute Read

കുണ്ടറ ഇഎംസിസി ബോംബേറ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇഎംസിസി ഉടമ ഷിജു എം വർഗീസ് ഉൾപ്പെടെ നാല് പേരാണ് കേസിലെ പ്രതികൾ. ഷിജു എം വർഗീസ് തന്നെയാണ് ബോംബേറ് നാടകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. ലഹള ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഷിജു തന്നെയാണ് കാറിനു നേരെ ബോംബെറിഞ്ഞത്. മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു.

വോട്ടെടുപ്പ് ദിനത്തിലാണ് ഷിജു വർഗീസിന്റെ കാർ കത്തിച്ച സംഭവം നടന്നത്. വിവാദമായ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്ക് സംസ്ഥാന സർക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കൻ കമ്പനി ഇഎംസിസി ഗ്ലോബൽ കൺസോർഷ്യത്തിന്റെ പ്രസിഡന്റാണ് ചെറായി സ്വദേശിയായ ഷിജു എം വർഗീസ്. തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ നിന്ന് ഷിജു വർഗീസ് മത്സരിച്ചിരുന്നു.

Story Highlights: kundra emcc bomb case police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top