പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക് അടുത്ത ഗഡു ലഭിക്കണമെങ്കിൽ ഇക്കാര്യം ചെയ്യണം

പിഎം കിസാൻ പദ്ധതി ഗുണഭോക്താക്കൾക്ക് അടുത്ത ഗഡുവായ 2000 രൂപ ലഭിക്കണമെങ്കിൽ ഈ മാസം 28ന് മുമ്പായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉറപ്പിക്കണമെന്ന് അധികൃതർ. ഇതിനായി അക്ഷയയുമായോ ജനസേവനകേന്ദ്രവുമായോ ബന്ധപെട്ട് aims portal വഴി ( www.aims.kerala.gov.in) ലാൻഡ് വെരിഫിക്കേഷൻ ചെയ്യണം. പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർക്ക് തുടർന്നുള്ള ഗഡുക്കൾ കിട്ടില്ല.
കയ്യിൽ കരുതേണ്ട രേഖകൾ
- ആധാർ കാർഡ്
- മൊബൈൽ ( otp ലഭിക്കുന്നതിന് )
- നികുതി ശീട്ട്
കര്‍ഷകര്‍ എന്താണ് ചെയ്യേണ്ടത് ?
- കർഷകൻ ആധാർ നമ്പർ AIMS പോര്‍ട്ടലില്‍ നൽകണം
- തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, “Send OTP” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പി എം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക
- “Captcha” നൽകി “Enter” ക്ലിക്ക് ചെയ്യുക
- മൊബൈൽ നമ്പർ നൽകുക
- പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച “OTP” നൽകി “Submit” ക്ലിക്ക് ചെയ്യുക
- AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, “PMKisan Land Verification” ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, “Add New Land” ബട്ടണിൽ ക്ലിക്ക് ചെയ്യുക
- തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് “PMKisan Land Verification” ബട്ടണിൽ ക്ലിക്ക് ചെയ്യുക
- ആധാർ നമ്പർ നൽകി “Search” ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം
- തുടര്‍ന്ന് “Verify in Land Revenue Records’ ബട്ടണിൽ ക്ലിക്കുചെയ്യുക
- റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക
- മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല
Story Highlights: next installment for PM Kisan scheme beneficiaries
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here