പത്തനംതിട്ടയിൽ പൊലീസുകാരന് ക്രൂര മർദനം; പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട പെരുനാട് സ്റ്റേഷനിലെ സിപിഒയ്ക്ക് മർദനം. സീനിയർ സിപിഒ അനിൽ കുമാറിനാണ് മർദ്ദനം ഏറ്റത്.ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയായി ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡ് തടഞ്ഞ് തടിലോറി നിർത്തിയത് ചോദ്യം ചെയ്തതിനായിരുന്നു മർദ്ദനം. സംഭവത്തിൽ അത്തിക്കയം സ്വദേശി അലക്സ് , സച്ചിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ( pathanamthitta cpo attacked )
തടി ലോറി ഓടിച്ചിരുന്ന വ്യക്തികളാണ് അലക്സും സച്ചിനും. ഇവർ നേരത്തെയും പൊലീസുമായി പ്രശ്നം ഉണ്ടാക്കിയിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് പോകും വഴിയാണ് റോഡിന് കുറുകെ ലോറിയിട്ട് തടി കയറ്റുന്നത് അനിൽ കുമാറിന്റെ ശ്രദ്ധയിൽപ്പെടുന്നത്. റോഡിൽ ഗതാഗത തടസം സൃഷ്ടിച്ചുകൊണ്ടായിരുന്നു തടി കയറ്റൽ. തുടർന്ന് ഇത് സിപിഒ അനിൽ കുമാർ ചോദ്യം ചെയ്യുകയും ഇവർ ക്രൂരമായി മർദിക്കുകയും ചെയ്തു.
പ്രതികളെ അറസ്റ്റ് ചെയ്യാൻ വന്ന പെരുനാട് സിഐക്ക് നേരെയും കൈയ്യേറ്റം ഉണ്ടായി. പരുക്കേറ്റ പൊലീസുകാരനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Story Highlights: pathanamthitta cpo attacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here