പ്രതീക്ഷ അവസാനിച്ചു; കുഴൽക്കിണറിൽ വീണ കുട്ടിക്ക് ദാരുണാന്ത്യം

പഞ്ചാബിലെ ഹോഷിയാർപൂരിൽ കുഴൽക്കിണറിൽ വീണ 6 വയസുകാരന് ദാരുണാന്ത്യം. കിണറ്റിൽ വീണ് 9 മണിക്കൂറുകൾക്ക് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത്. 300 അടി ആഴമുള്ള കിണറ്റിലേക്ക് പതിച്ച കുട്ടി 95 മീറ്റർ താഴെ കുടുങ്ങിയിരിക്കുകയായിരുന്നു.
രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തെരുവുനായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ കുട്ടി കുഴൽക്കിണറിലേക്ക് വീഴുകയായിരുന്നു.
Read Also: പഞ്ചാബിലെ എഎപി എംഎല്‍എമാരുമായി കെജ്രിവാള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും
രക്ഷാപ്രവർത്തനത്തിൽ സൈനികരടക്കം സഹകരിച്ചിരുന്നു. കിണറിനുള്ളിലേക്ക് തുരങ്കം നിർമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കിണറിനുള്ളിലേക്ക് ഓക്സിജനും നൽകിയിരുന്നു. സാധ്യമായതെല്ലാം ചെയ്തിട്ടും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
Story Highlights: child fell into the well and died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here