അമിതവേഗത്തില്‍ കാറോടിച്ച് സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ത്തു; സൗദിയില്‍ യുവാവ് അറസ്റ്റില്‍

സൗദിയിൽ അമിതവേഗത്തില്‍ കാറോടിച്ച് സ്പീഡ് റഡാര്‍ ഇടിച്ചു തകര്‍ക്കുകയും കാറിന് പിന്നില്‍ ഇത് വലിച്ചുകൊണ്ട് പോകുകയും ചെയ്തയാളെ അറസ്റ്റ് ചെയ്തു. ലാന്‍ഡ് ക്രൂയിസര്‍ സ്പീഡ് റഡാര്‍ വലിച്ചു കൊണ്ട് പോകുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം.
സൗദി അറേബ്യയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തെ അല്‍ ജൗഫ് പ്രവിശ്യയുടെ ഭാഗമായ ദുമാത് അല്‍ ജന്‍ഡല്‍ ഗവര്‍ണറേറ്റിലെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട് . ഇതേ യുവാവ് തന്നെ സമാന രീതിയിലുള്ള കുറ്റകൃത്യം സൗദിയിലെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സകാകായിലും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
شاهد: سائق جيب "لاندكروزر" يسحب جهاز ساهر وسط طريق عام.. وبيان أمني بشأن القبض عليه https://t.co/0bz8hVWiaj pic.twitter.com/tDvWNWDB4R
— صحيفة المرصد (@marsdnews24) May 20, 2022
Read Also: സോളാർ പാർക്ക് നിർമാണ പദ്ധതിയുമായി ദുബായ്
Story Highlights: Motorist hits and drags speed radar in Saudi Arabia; arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here