Advertisement

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും നിരോധിച്ച് പാകിസ്താൻ

May 22, 2022
2 minutes Read

ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകൾക്കും നിരോധനമേർപ്പെടുത്തി പാകിസ്താൻ. സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമായാണ് നിരോധനം ഏർപ്പെടുത്തുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു.

കാറുകൾക്ക് പുറമെ മൊബെെൽ ഫോണുകൾ, ​ഗൃഹോപകരണങ്ങൾ, ആയുധങ്ങൾ തുടങ്ങി അത്യാവശ്യമല്ലാത്ത വസ്തുക്കൾക്കെല്ലാം നിബന്ധന ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനം പാകിസ്താനെ വിലപ്പെട്ട വിദേശ നാണ്യം സംരക്ഷിക്കാനാണെന്നും ഷെഹബാസ് ഷെരീഫ് ട്വിറ്ററിൽ അറിയിച്ചു.

പാകിസ്താൻ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. ഇറക്കുമതി പേയ്മെന്റുകൾക്കും കടബാധ്യതക്കും നൽകിയത് വഴി വിദേശ നാണ്യത്തിൽ കഴിഞ്ഞയാഴ്ചകളിൽ കുത്തനെയുള്ള ഇടിവ് രേഖപ്പെടുത്തിയിരുന്നു. പാകിസ്താന്റെ സെൻട്രൽ ബാങ്കിന്റെ കെെവശമുള്ള വിദേശ നാണ്യ കരുതൽശേഖരം 2020 ജൂൺ മുതൽ ഏറ്റവും താഴ്ന്ന നിലയിലേക്കും പോയിരുന്നു.

Read Also: രാജ്യത്ത് വിലക്കയറ്റം രൂക്ഷം; ഏപ്രിൽ മാസത്തിൽ പണപ്പെരുപ്പം 15.08%

സമ്പന്നമായ ഓട്ടോമൊബെെൽ വ്യവസായമല്ല പാകിസ്താന്റേത്. പാകിസ്താൻ കൂടുതലായും ആശ്രയിക്കുന്നത് ഇറക്കുമതി വാഹനങ്ങളെയാണ്. ഇറക്കുമതി വാഹനങ്ങളുടെ വലിയ മാർക്കറ്റായ പാകിസ്താനിൽ വിൽപനയും വർധിച്ചിരുന്നു. പാകിസ്താൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളിൽ ജൂലെെ മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇറക്കുമതി വാഹനങ്ങളുടെ വിൽപനയിൽ അമ്പതുശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2021 ധനവർഷത്തിലെ ആദ്യപാദത്തിൽ പാകിസ്താനിൽ ഇറക്കുമതി വാഹനങ്ങൾ 158 ശതമാനം വളർച്ച നേടിയ സമയത്താണ് നിരോധനമെത്തുന്നത്.

Story Highlights: Pakistan puts ban on all imported cars

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top