‘തൃക്കാക്കര സ്റ്റണ്ട്’; പ്രീണനത്തിനായുള്ള പിണറായി വിജയന്റെ നടപടി അംഗീകരിക്കില്ലെന്ന് ഷോണ്‍ ജോര്‍ജ്

വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ട ശേഷം പി സി ജോര്‍ജ് എവിടെയും ഒളിച്ചോടിയിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ്. പി സി ജോര്‍ജ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് ട്വന്റിഫോറിനോട് പറഞ്ഞു. (pc george is in thiruvananthapuram says shone george)
പി സി ജോര്‍ജിനെതിരായ നടപടിയെ തൃക്കാക്കര സ്റ്റണ്ടെന്ന് വിളിച്ച് പരിഹസിക്കുകയാണ് ഷോണ്‍ ജോര്‍ജ് ചെയ്തത.് തെരഞ്ഞെടുപ്പ് വിജയത്തിനായി ചില പ്രത്യേക മതത്തിലെ തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ഈ പ്രീണനം സര്‍ക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോര്‍ജിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വര്‍ഗീയവാദി. വിജയ് ബാബുവിനെപ്പോലെ പി സി ജോര്‍ജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഇന്നലെ കോടതിക്ക് മുന്നിലെത്തിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. 34 മിനിറ്റുള്ള പ്രസംഗത്തിന്റെ പെറുക്കിയെടുത്ത വാക്കുകള്‍ മാത്രമാണ് കോടതിക്കുമുന്നില്‍ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോര്‍ജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം പൊലീസിന്റെ നടപടിയാണെന്ന് പറയില്ല. അറസ്റ്റ് ഉടനില്ലെന്ന് പ്രഖ്യാപിച്ചിട്ട് പൊലീസിന് നിലപാട് മാറ്റേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മര്‍ദം കൊണ്ടാണ്. പിണറായി വിജയന്റെ നിയമം അനുസരിക്കാന്‍ മനസില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
Story Highlights: pc george is in thiruvananthapuram says shone george
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here