Advertisement

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ട്വന്റി-20-ആം ആദ്മി നിലപാട് ഇന്നറിയാം

May 22, 2022
2 minutes Read
Twenty-20 aam aadmi in trikkakkara

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ജനക്ഷേമ മുന്നണി ഇന്ന് നിലപാട് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കിറ്റെക്‌സ് ആസ്ഥാനത്ത് നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും നിലപാട് പ്രഖ്യാപിക്കുക. ട്വന്റി-20, ആം ആദ്മി സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ വന്നതോടെ യുഡിഎഫിനും എല്‍ഡിഎഫിനും ഈ വോട്ടുകളില്‍ പ്രതീക്ഷയുണ്ട്.

ട്വന്റി-20 ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനം തുടരുകയാണ്. ഏതെങ്കിലും ഒരു മുന്നണിക്ക് പരസ്യമായ പിന്തുണ നല്‍കിയുള്ള പ്രഖ്യാപനത്തിന് സാധ്യത കുറവാണ്.

അതേസമയം,തൃക്കാക്കരയില്‍ എന്‍ഡിഎ സഖ്യം ഇന്ന് മഹാസമ്പര്‍ക്കം സംഘടിപ്പിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വീടുകള്‍ കയറി വോട്ട് തേടും.

Read Also: തൃക്കാക്കരയില്‍ എല്‍ഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോകും: എ എന്‍ രാധാകൃഷ്ണന്‍

എല്‍ഡിഎഫിനായി നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തൃക്കാക്കരയിലേക്ക് പ്രചാരണത്തിനായി മടങ്ങിയെത്തും. കെപിസിസി അധ്യക്ഷന്റെയും പ്രതിപക്ഷ നേതാവിന്റെയും നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ മണ്ഡലത്തില്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണവും തുടരുകയാണ്.

Story Highlights: Twenty-20 aam aadmi in trikkakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top